Schoolwiki സംരംഭത്തിൽ നിന്ന്
ഗുരു
ശാന്തംനിരത്തുകൾ
ഇല്ല അപകടമെങ്ങും
ഉണ്ടെല്ലാവരും വീടുകളിൽ
ക്ളാവുപിടിച്ച വിളക്കുകൾ
വീണ്ടും തിളങ്ങി
വീടുകൾ ദേവാലയമായി
ഭയം ധ്യാനത്തിന്
ശക്തി പകർന്നു
ഇല്ല അതിമോഹങ്ങൾ ഒന്നും
ഉള്ളത് സ്നേഹം മാത്രം
മതം കൈമലർത്തി
മരുന്നില്ലെന്ന് ശാസ്ത്രവും
സമ്പന്നനും ദരിദ്രനുമല്ല
വേണ്ടത് ജീവൻ മാത്രം
അങ്ങനെ ഞാൻ ഞാനായി
മനുഷ്യൻ മനുഷ്യനായി
ഗുരുവാണെനിക്കുനീ
മറക്കില്ല കൊറോണ നിന്നെ ഞാൻ
{{BoxBottom1
ദേവിക കെ എം 8A
|
പേര്= ദേവിക കെ എം
|
ക്ലാസ്സ്= 8A
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= എച്ച്.എം.വൈ.എസ്.എച്ച്.എസ്സ്. കൊട്ടുവള്ളിക്കാട്
|
സ്കൂൾ കോഡ്= 25056
|
ഉപജില്ല= പറവൂർ
|
ജില്ല= എറണാകുളം
|
തരം= കവിത
|
color=2
}}
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത
|