ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം

11:14, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവ. ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിസംരക്ഷണം

വിശാലമായ ഈ പ്രപഞ്ചത്തിലെ പരിസ്ഥിതിയെ അപേക്ഷിച്ച് മനുഷ്യർ വളരെ ചെറുതാണ്. പക്ഷേ , ഈ പരിസ്ഥിതിയെ നശിപ്പിക്കാൻ അവന് വളരെ എളുപ്പമാണ്. മനുഷ്യനുൾപ്പെടെയുളള ജീവജാലങ്ങൾ ജീവിക്കുന്നത് ഈ പരിസ്ഥിതിയെ ആശ്രയിച്ചാണ് എന്ന കാര്യം നാം ചില അവസരങ്ങളിൽ മറന്നുപോകുന്നു. പരിസ്ഥിതി ദിനമായി നാം ആഘോഷിക്കുന്ന ജൂൺ-5-ന് വച്ചുപിടിപ്പിക്കുന്ന ചെടികളെക്കാൾ എത്രയോ ഇരട്ടി നാമുൾപ്പെടുന്ന മനുഷ്യവർഗം നശിപ്പിക്കുന്നു. മരങ്ങളും കുന്നുകളും ഉൾപ്പെടുന്ന പരിസ്ഥിതി വിഭവങ്ങളെ നശിപ്പിച്ച് ആധുനിക ലോകം നിർമ്മിക്കുകയാണ് നാം. ആധുനിക രീതിയിൽ നാം മുന്നോട്ടു പോകുമ്പോൾ പരിസ്ഥിതിയെ നാം തന്നെ മറ്റൊരു തരത്തിൽ വിനാശത്തിലേക്ക് നയിക്കുന്നു. ജീവവായു നൽകുന്നു വൃക്ഷങ്ങളു ,ജലം നൽകുന്ന ജലസ്രോതസുകളും അടങ്ങുന്ന പരിസ്ഥിതിയെ നിരന്തരം നശിപ്പിക്കാൻ നമുക്ക് വളരെ എളുപ്പമാണ്. എന്നാൽ , അത് നിലനിർത്താനാണ് പ്രയാസം എന്ന സത്യം നാം മനസ്സിലാക്കണം. പുതുതായി ഒന്ന് കണ്ടെത്തി എന്ന് നാം അഹങ്കരിക്കുമ്പോ-ൾ പരിസ്ഥിതിയിലെ അമൂല്യമായ ഒന്നിനെ ബലി കൊടുക്കുകയാണ്. പരിസ്ഥിതി സംബന്ധമായ ബോധമാണ് ഏതൊരു ജനതയ്ക്കും പരിസര സംരക്ഷണത്തിന് ഊർജമാകുന്നത്. ജീവലോകത്തുള്ള വിഭവങ്ങളുടെയും വ്യവസ്ഥകളുടെയും വിവേകപൂർവമായ ഉപയോഗത്തെ പരിസര സംരക്ഷണം എന്ന പ്രയോഗം അർത്ഥമാക്കുന്നു. പരിസ്ഥിതി എന്ന പ്രതിഭാസത്തിൻറെ വിവിധ വശങ്ങളെപ്പറ്റിയും, അവയിൽ മനുഷ്യർ ഇടപെട്ടാലുണ്ടാകുന്ന ദോഷങ്ങളെപ്പറ്റിയും അറിവുണ്ടാകുന്നതാണ് പരിസ്ഥിതി ബോധം. മനുഷ്യർക്ക് ഭൂമുഖത്ത് നിലനിൽക്കാനും ചുറ്റുമുള്ള ജൈവമണ്ഡലത്തെ നിലനിർത്താനും ഇന്ന് ഈ അറിവ് അനിവാര്യമാകുന്നു.

നവമി. എ.കെ
9 A ഗവ. ഹൈസ്കൂൾ ഉത്തരംകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം