ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വവും, ആരോഗ്യവും
ശുചിത്വവും, ആരോഗ്യവും
ഇന്ന് നാം വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മാരകമായ കൊറോണ വൈറസ് എന്ന മഹാമാരി നമ്മെയെല്ലാം ചുറ്റുമുണ്ട്. അതിനെ പ്രതിരോധിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം എന്നത് വ്യക്തിശുചിത്വം, പരിസ്ഥിതിശുചിത്വം എന്നതാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് അവ പാലിച്ചാൽ പല വിധ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയും. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. അതുപോലെതന്നെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. അസുഖമുള്ളവർ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക. സ്വയം രക്ഷ നേടാനും മറ്റുള്ളവരെ സുരക്ഷിത രാക്കാനും പറ്റും. നമ്മുടെ ആരോഗ്യത്തെ പോലെ തന്നെ നമ്മുടെ പരിസരത്തെയും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാൽ നമ്മുടെ പരിസരത്ത് മാലിന്യമോ , പ്ലാസ്റ്റിക് ഉത്പന്നമോ മറ്റ് ചപ്പുചവറുകളും കൂട്ടി ഇടാൻ പാടുള്ളതല്ല. അത് ഉടൻ മറവ് ചെയ്യാതിരുന്നാൽ മഴക്കാലമാകുമ്പോൾ പലവിധ പകർച്ചവ്യാധി രോഗങ്ങൾ പിടിപെടും. നമ്മുടെ കിണറും, കുളങ്ങളും, പുഴകളും വൃത്തിയായി സൂക്ഷിക്കുക. മനുഷ്യർക്കും മറ്റു ജീവികൾക്കും ജീവൻ നിലനിർത്താൻ ജലവും വായുവും നിർബന്ധമാണ്. അതിനാൽ ധാരാളം മരങ്ങൾ നടുകയും, മഴക്കുഴികൾ എടുക്കുകയും ചെയ്യാം. അതുപോലെ മനുഷ്യരുടെ ആരോഗ്യത്തിന് വ്യായാമവും, ഉറക്കവും അത്യാവശ്യമാണ്. ദിവസം 7 മുതൽ 8 മണിക്കൂറെങ്കിലും ഉറങ്ങണം. ഫാസ്റ്റ് ഫുഡ്, കൃത്രിമ ആഹാരവും ഒഴിവാക്കണം. ഉപ്പ്, പഞ്ചസാര, എണ്ണ, കൊഴുപ്പ് എന്നിവ കുറയ്ക്കുക. പഴങ്ങളും, പച്ചക്കറികളും, മുളപ്പിച്ച പയറുവർഗങ്ങളും, പരിപ്പ് വർഗ്ഗങ്ങളും, ഇളനീര് മടങ്ങിയ സമീകൃതാഹാരം ശീലമാക്കി അമിതാഹാരം ഒഴിവാക്കുക. മുട്ടയും, മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ധാരാളം വെള്ളം കുടിക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക കഴിയുന്നതും വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനി യാണ് സൂര്യപ്രകാശം. പൊതുസ്ഥലം സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പ് ഉപയോഗിച്ച് കഴിക്കേണ്ടതാണ്. ഇതുവഴി നിരവധി വൈറസുകളും ബാക്ടീരിയകളും ഒക്കെ എളുപ്പത്തിൽ കഴുകിക്കളയാം. നാമെല്ലാവരും ശുചിത്വവും, ആരോഗ്യവും പാലിക്കുക.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം