ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/കൊറോണ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭീതി


കൊറോണ വന്നെന്റെ
 വാതിലിൽ മുട്ടുന്ന
 ശബ്ദവും കാതോർത്തു
 ഞാനിരുന്നു.
 ഓരോരോ രാജ്യങ്ങൾ
കീഴടക്കിയവൻ
 ഇന്നെന്റെ രാജ്യത്തും
വന്നണഞ്ഞു
സാമ്രാജ്യ വാദികൾ
നടുങ്ങുമാറാവൻ
രാജ്യങ്ങൾ വെട്ടിപ്പിടിച്ചിടുന്നു.
കൈകളും കാൽകളും
 മുഖവും കഴുകി നാം
 കൊറോണയെ തന്നെ
കഴുകിക്കളഞ്ഞിടും .
എവിടെയോ തക്കം
 നോക്കിയിരിക്കുന്നവൻ
 പാരിൽ
 ക്ഷണിക്കാത്തൊരതിഥിയായി.
 ശൂന്യമാം പാതകൾ
 വാണിജ്യകേന്ദ്രങ്ങൾ
 ശൂന്യതയിലേക്കോ
 നയിക്കുന്നു നാം.