നമ്മുടെ നാടിനെ കൊല്ലാനായി
എത്തി കൊറോണ വൈറസ്
ഒരുപാടു ജീവൻ പൊലിഞ്ഞു
നരകത്തിലായി മനുഷ്യർ
ചെറിയൊരു വിത്തു മുളച്ചു
വടവൃക്ഷമായി പടർന്നു രോഗം
ഒന്നിച്ചു നമ്മൾ പോരാടും
അതിജീവിക്കും ഈ രോഗത്തെ
നമ്മുടെ നാടിൻ നന്മക്കായി
തുരത്തും നാം ഒന്നായി
കൈയും മൂക്കും മറച്ചുവെച്ചും
കൈകൾ കഴുകി വ്യത്തിയാക്കി
അകലം നമ്മൾ പാലിച്ചും
നേരിടും നമ്മൾ കോറോണയെ.