ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/പ്രിയപ്പെട്ടവൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രിയപ്പെട്ടവൾ

എന്തേ എന്നിൽ നിന്നവൾ അകന്നുപോയീ
എന്തേ എന്നിൽ ഒരുനോവായ് മറഞ്ഞുപോയീ
അവളുടെ ഓർമ്മകൾ എന്നെ അലട്ടുന്നു
അവളുടെ വിരഹമെന്നെ തളർത്തുന്നു.

അവളുടെ ഓർമ്മയിൽ അലഞ്ഞീടുന്നു ഞാൻ
ഏതോ വിരഹത്തിന് അർത്ഥം തിരയുന്നു.
എന്തേ ദൈവം കനിവുതന്നീലവൾ-
ക്കെന്തേ ദൈവം ആയുസ്സും നൽകീലാ.

അവളെക്കുറിച്ചു ഞാനെന്തുപറഞ്ഞിടും
അവളെപോൽ വേറാരുമില്ലി ഭൂവിൽ
എനിക്കെന്നും പ്രിയയായിരുന്നവൾ
ഒരു ചേച്ചിയായി, കൂട്ടുകാരിയായിരുന്നവൾ.

എവിടെ നിന്നോ വന്നെൻ പ്രിയായ് മാറി
എൻ മനസ്സവൾ കവർന്നുകൊണ്ടുപോയ്
ഒരായുഷ്ക്കാലം നൽകേണ്ട സ്നേഹവും
തന്നവളൊരു ഓർമ്മയായ് മറഞ്ഞുപോയ്.

ഒരുനോക്കു കാണുവാൻ കൊതിച്ചീടുന്നു
അതിനാവതില്ലെന്നു ഞാനറിഞ്ഞീടുന്നു.
അവളുടെ ഓർമയിൽ ഏതോ വിദൂരമാം
ഒരു ഏകാന്തത ഞാനറിഞ്ഞീടുന്നു.

എന്തേ നീ എന്നിൽ നിന്നകന്നുപോയ്
ഒരു നോവായ് നീ മാഞ്ഞുപോയ്.


നിൻറെ മുഖമൊന്നോർക്കുന്ന നേര-
മെൻ മനസ്സിലൊരായിരം താരം വിരിയുന്നു.
പൊട്ടിയ കണ്ണാടിപോലെൻ മനമൊരാ-
യിരം ചില്ലുകളായി ചിതറുന്നു.


നിന്നെയിനി ഞാനെങ്ങനെ കണ്ടിടും
നിന്നോടൊരുവാക്കെങ്ങനെ മിണ്ടിടും
എന്തേ നീ എന്നിൽ നിന്നുമകന്നു പോയ്
എന്തേ നീയൊരു നോവായ് മാഞ്ഞുപോയ്..........

മേഘ മോഹൻദാസ്
10 C ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത