കൊച്ചുമറ്റം എൽപിഎസ്/അക്ഷരവൃക്ഷം/കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്19

ലോകം മുഴുവൻ കൊറോണ അഥവാ കോവിഡ് 19 വൈറസിനു മുൻപിൽ ഇനി എന്ത് എന്നറിയാതെ പകച്ചു നിൽക്കുമ്പോൾ ദൈവത്തിൻറെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളം ഈ മഹാമാരിയുടെ പിടിയിൽനിന്നും നാശ വിമുക്ത മായി കൊണ്ടിരിക്കുന്നു എന്നാശ്വസിക്കാം. ചൈനയിൽ നിന്നാണ് ഇതിൻറെ ഉത്ഭവം എങ്കിലും വികസിതരാഷ്ട്രങ്ങളിലെല്ലാം ആയതിനു ശേഷം മാത്രമാണ് നമ്മുടെ കേരളത്തിലും ഇത് വന്നു ഭവിച്ചത്. നിങ്ങൾക്ക് എല്ലാവർക്കും അറിവുള്ളതുപോലെതന്നെ സ്പർശനത്തിലൂടെ നമ്മുടെ ശരീരത്തിലേയ്ക്കുും അത് പകരുന്നു. അങ്ങനെയാണ് ലോക വ്യാപകമാകുന്നത്. തുടക്കത്തിൽ തന്നെ ഇതിനെ പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞു എന്നുള്ളത് ഒരു വസ്തുതയാണ്. അതിനായി നമ്മുടെ സംസ്ഥാനത്തിന് നമ്മുടെ സംസ്ഥാന ഭരണാധികാരികൾക്കും,ആരോഗ്യ സേവകർക്കും, പോലീസ് അധികാരികൾക്കും ആദ്യം തന്നെ നന്ദി അറിയിക്കുന്നു. ഇതിനോടൊപ്പം ലോകത്തിൽ അനേകം പേർ ഈ അസുഖം മൂലം മരണമടഞ്ഞു എന്നതാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. പല വിദേശ രാജ്യങ്ങളിൽ മലയാളികൾ മരിച്ചു വീഴുമ്പോഴും ഉറ്റവർക്ക് ഒരു നോക്ക് കാണുവാൻ പോലും കഴിയാതെ, വിടപറയേണ്ടിവരിക എന്നത് ഏറെ വേദനിപ്പിക്കുന്ന കാഴ്ചതന്നെയാണ്. പുറത്തുപോയി വരുമ്പോൾ കയ്യും മുഖവും ഒക്കെ സാനിറ്റൈസറോ,സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകുക,മാസക് ഉപയോഗിക്കുക, രോഗലക്ഷണങ്ങൾ ഉള്ളവരുമായി ഇടപെടാതിരിക്കുക, തുടങ്ങിയവാണ് പ്രതിരോധമാർഗങ്ങൾ. ഈ മഹാവിപത്തിനെ ഈ വിധം നമുക്കൊന്നിച്ച് പ്രതിരോധിക്കാം. ഇതിന്റെ പ്രാരംഭഘട്ടത്തിൽതന്നെ നമ്മുടെ ഭരണാധികാരികൾ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചുത് ഇതിന്റെ വ്യാപനം തടയാൻ ഏറെ സഹായിച്ചു.

അനസ് പോൾ വർഗീസ്
4 കൊച്ചുമറ്റം എൽപി.എസ് കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം