ശുചിത്വം

ലോകം മുഴുവൻ കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസിന്റെ പിടിയിലാണ് . ചൈനയിലെ വുഹാനിലാണ് ആദ്യമായി വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് . പിന്നീട് ഒട്ടുമിക്ക രാജ്യങ്ങളിലും വൈറസ് വ്യാപിച്ചു . ഇന്ത്യയിൽ ആദ്യമായ് കേരളത്തിലെ തൃശൂർ ജില്ലയിലാണ് വൈറസ് രോഗിയെ കണ്ടെത്തിയത് . ഈ വൈറസ്സിനെതിരെ നമുക്ക് എങ്ങനെ എല്ലാം ശുചിത്വം പാലിക്കാൻ കഴിയും?

നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക, പൊതുസ്ഥലങ്ങളിൽ രോഗികൾ ഉപയോഗിച്ച മാസ്‌ക്കുകൾ വലിച്ചെറിയാതെ അവയെ നശിപ്പിക്കുക, മഴയുണ്ടാകുമ്പോൾ കെട്ടിക്കിടക്കുന്ന ജലം ഒഴുക്കിവിടുക ഇതുമൂലം മറ്റു രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം .

രോഗമുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയവ സ്പർശിക്കാതിരിക്കുക

ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കൻറ് കഴുകുക . തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. നമുക്ക് ഈ മഹാമാരിയെ ഒരുമിച്ച്‌ കീഴടക്കാം , അതിന് നമ്മുടെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാം .അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കാം.

ആദിത്യൻ എസ്
6 ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം