നാളെയുടെ നന്മയ്ക്ക്
ഇന്ന് നമ്മുടെ സമൂഹം ഒരു മഹാമാരിയുടെ പിടിയിലാണ്. കോവിഡ് -19 എന്ന മഹാമാരി ഈ ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. രോഗപ്രതിരോധം മാത്രമാണ് ഇതിൽ നിന്നും രക്ഷ നേടുന്നതിനുള്ള ഏക മാർഗം.
പ്രതിരോധ മാർഗ്ഗത്തിലൂടെ മാത്രമേ കോവിഡ് -19 ൽ നിന്നും രക്ഷ നേടാൻ കഴിയുകയുള്ളൂ.
എന്തെല്ലാം പ്രതിരോധ മാർഗ്ഗം നമ്മൾ സ്വീകരിക്കണം.
സാമൂഹിക അകലം പാലിക്കുക, മാസ്ക് ഉപയോഗിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകുക, ചുമ, തുമ്മൽ, എന്നിവ ഉണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക, അവരുടെ നിർദ്ദേശങ്ങൾ പാലിക്കുക. ഈ പ്രതിരോധ നടപടികൾ നമ്മളോരോരുത്തരും പാലിച്ചാൽ ഈ സമൂഹത്തിൽ നിന്നും ഈ മഹാമാരി അകന്നുപോകും. നമുക്ക് എത്രയും പെട്ടെന്ന് സാധാരണജീവിതത്തിലേക്ക് തിരിച്ചെത്താം.
നാളെയുടെ നന്മയ്ക്കായി നമുക്ക് ഒരുമയോടെ പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|