സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഡയറിക്കുറിപ്പുകൾ

20-03-2020
ഇന്ന് പരീക്ഷകൾ എല്ലാം മാറ്റിവെച്ചു എന്ന വാർത്ത വന്നു.ഞാൻ ആദ്യം വിശ്വസിച്ചില്ല.സോഷ്യൽ പരീക്ഷയിൽ നിന്ന് രക്ഷപെട്ടു.ഇനി നേരെ അടുത്ത ക്ലാസ്സിലേക്ക് വിടൂന്നാ കേട്ടെ.ആവോ ....എന്തായാലും ഇനി പരീക്ഷ എഴുതേണ്ടല്ലോ സന്തോഷം!!!!!!!!!!!!

22-03-2020
ഇന്നു മുതൽ വീട്ടിൽ അടച്ചിരിക്കണോന്നാ ചേച്ചി പറഞ്ഞെ.ക്വാറന്റൈൻ ആണത്രെ.ഇന്ന് പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് 5 മണിയായപ്പോ വീടിന്റെ ഫ്രണ്ടിൽ വന്ന് കൈയ്യടിച്ചു.അപ്പുറത്തെ വീട്ടിലെ ആന്റിയും ഞങ്ങളും 1..,2,....1,2,3 എന്ന ഓർഡറിൽ കൈയ്യടിച്ചു.

25-03-2020
ഹൊ എന്ത് കഷ്ടമാണ് ഈ വീട്ടിലിരിക്കൽ.ആദ്യം കേട്ടപ്പോൾ സന്തോഷിച്ചു.ഇപ്പോ വിഷമമാകുന്നു.പുറത്തിറങ്ങി കളിക്കാൻ പറ്റുന്നില്ല.എന്ത് കഷ്ടമാ.കുറെ ആളുകൾ കൊറോണ വന്നു മരിച്ചു എന്ന് കേൾക്കുന്നു.പേടിയാകുന്നു.

5-04-2020
ഇന്ന് പ്രധാനമന്ത്രി എല്ലാവരോടും വീടിന്റെ മുൻപിൽ വെട്ടം കത്തിച്ച് പിടിക്കാൻ പറഞ്ഞു.ഞാൻ 9 മണിയായപ്പോ തിരി കത്തിച്ചു നിന്നിരുന്നു.

10-04-2020
ഹൊ ഈ ലോക്ക്ഡൗൺ എന്നാ തീരാ...?കളിയ്ക്കാൻ കൊതിയാകുന്നു.ഏത് നേരോം വീട്ടിനകത്ത്‌ .കൂട്ടുകാർക്കെല്ലാം സുഖമാണാവോ?എത്ര ആളുകളാ മരിക്കുന്നേ....എന്ത് കഷ്ടമാണിത്..
 

അൻസ ബാബു
VII B സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം.
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ഡയറികുറിപ്പ്‌