(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം കണ്ട മഹാമാരി (ആത്മകഥ)
ഞാൻ കൊറോണ എന്ന കോവിഡ് -19. ഞാൻ ഒരു വൈറസ് ആണ്. ചൈനയിലെ വുഹാനിൽ ആണ് ഞാൻ ജന്മം എടുത്തത്. ഇന്ന് ലോകം കണ്ട ഏറ്റവും വലിയ വിപത്താണ് ഞാൻ. ഇതിനകം തന്നെ 18 ലക്ഷത്തിലധികം ജനങ്ങൾ എന്റെ കൈപിടിയിൽ ഞെരിഞ്ഞമർന്നുകഴിഞ്ഞു. ഒരു ലക്ഷത്തിലധികം പേരുടെ ജീവൻ എടുത്തുകൊണ്ട് പല വികസിത രാജ്യങ്ങളെയും ഞാൻ മുട്ടുകുത്തിച്ചു കഴിഞ്ഞു. പിഞ്ചു കുഞ്ഞുങ്ങളും വൃദ്ധരും ഞാൻ കാരണം മരണത്തിനു കീഴടങ്ങുമ്പോൾ എനിക്കും വിഷമം ആകാറുണ്ട്. എന്നാൽ ഞാൻ ചെയ്യുന്നത് എന്റെ കർമം ആണ്. കാരണം ഞാൻ ഒരു വൈറസ് ആണ്. പലപ്പോഴും എന്നെപ്പോലുള്ള കീടാണുക്കൾ ജന്മം എടുക്കാൻ കാരണം മനുഷ്യർ തന്നെയാണ്. വൃത്തിഹീനമായ ചുറ്റുപാടിലൂടെയും പരസ്പരവിരോധികളായ രാജ്യങ്ങളുടെ പരീക്ഷണശാലകളിലും
എന്നെപ്പോലുള്ള വൈറസുകൾ ജന്മം എടുക്കുന്നു.