Schoolwiki സംരംഭത്തിൽ നിന്ന്
എത്രനാളായി ഞാനെൻ വിദ്യാലയ
ത്തിരുമുറ്റത്തൊന്ന് ചവിട്ടിയിട്ട്
കൂട്ടുകാരൊത്തോരാലിൻചുവട്ടിൽ
കൊതിതീരെ ഇരിക്കുവാൻ മോഹമായി
ആലിന്മേൽ കെട്ടിയിട്ടൊരൂഞ്ഞാലിൽ
ആടിതിമിർക്കുവാൻ മോഹമായി
മോഹങ്ങളെല്ലാം ഈ നെഞ്ചിന്നുള്ളിൽ
അണയാതെ സൂക്ഷിക്കുമീയവധിയിൽ
അടച്ചെന്റെ രാജ്യവും നാടും തെരുവും
അടച്ചെന്റെ കൂട്ടുകാരുമൊത്തുള്ള സ്വപ്നവും
കോവിഡെന്ന പേരിലെത്തി
മഹാമാരിയായി മരണമെങ്ങും
കൊറോണ എന്നൊരുപേരിലെത്തി
ലോകം മുഴുവൻ മഹാമാരി
നാടില്ല വീടില്ല വർണ്ണമില്ല
സമ്പത്തുമില്ലീ മഹാമാരിക്ക്
കണ്ണുകാണാത്തൊരു മഹാമാരി
കണ്ണുതുറപ്പിച്ച മഹാമാരി
ജോലിയില്ല കൂലിയില്ല
ഉപജീവനത്തിന്നുപാധിയില്ല
പട്ടിണിമരണങ്ങൾ നാടിനെ പുണരുവാൻ
വായ്‍പിളർന്നങ്ങനെ നിന്നിടുന്നു
ചെറുകിട തൊഴിലുകാർ, കൂലിപ്പണിക്കാർ
അന്നന്നത്തെ അന്നം തേടുന്നവർ
അടച്ചിട്ട നാടിന്റെ മുമ്പിൽ നിന്ന്
മാറിലടിച്ച് കരഞ്ഞിടുന്നു
ദൂരത്ത് എവിടെയോ കുടുങ്ങിപ്പോയി
എത്തുവാൻ ആവുന്നില്ല സ്വന്തമാം മണ്ണിൽ
ഉറ്റവരുടയവരൊക്കെയും കാണുവാൻ
കണ്ണീർ തൂകി കരഞ്ഞിടുന്നു
പിഞ്ചോമനയെ ഒരു നോക്കു കാണുവാ-
നോടിയെത്തുവാനാവില്ലച്ചന്
ജലദോഷം തൊണ്ടയിൽ വേദന
പൊട്ടിപ്പിളരുന്ന തലവേദന
ശ്വാസകോശത്തിലണുബാധയായ്
ദേഹത്തിൻ ശക്തി ക്ഷയിച്ചുപോകുന്നു
കേൾക്കാം തെരുവിലങ്ങുമിങ്ങും
നിസ്സഹായർ തൻ നിലവിളികൾ
ഞെട്ടിത്തരിച്ചിരിക്കുന്നു രാജ്യങ്ങൾ
മരണത്തിൽ മഹാമാരി കൊറോണ
തടയുവാനാവില്ല മരണത്തെയെങ്കിലും
തടയുവാനാകും കൊറോണ തൻ വ്യാപനം
കൈകൾ നന്നായി കഴുകുക
അകവും പുറവും കഴുകുക
മുഖാവരണം ധരിക്കുക
മുഖത്തും കണ്ണിലും തൊടാതിരിക്കുക
തുമ്മുമ്പോൾ തൂവാല ചേർത്തുപിടിക്കുക
വ്യക്തികൾ തമ്മിൽ അകലം പാലിക്കുക
പുറത്തേക്ക് നമ്മൾ പോകാതിരിക്കുക
തടയുക സമൂഹ വ്യാപനം നമ്മൾ
ലോകത്തിൽ സമ്പദ് ശക്തികളാം
അമേരിക്കയും യൂറോപ്യരും
നിസ്സഹായരായി നിൽക്കുന്നു,പൊരുതുന്നു
കോവിഡാം മഹാമാരിക്കുമുമ്പിൽ
മരണങ്ങളായിരങ്ങൾ കഴിഞ്ഞിട്ടും
പിടിച്ചുകെട്ടുവാൻ കഴിയുന്നില്ലവർക്ക്
ലോകത്തെ വിറപ്പിക്കുന്ന മഹാമാരിക്ക്
ചങ്ങലപൂട്ടിട്ട കേരളനാട്
സമൂഹ വ്യാപനം തടഞ്ഞുനിർത്തി
കൊറോണക്കെതിരെ പൊരുതിയ
മലയാളമണ്ണിന്റെ മക്കൾ
ഇനിയുമിനിയുമീ മണ്ണിനെ കാക്കുവാൻ
വേണം നമുക്കിനിയും ജാഗ്രത!
എയില. എ
|
<--7--> [[36047|]] ഉപജില്ല ആലപ്പൂഴ അക്ഷരവൃക്ഷം പദ്ധതി, 2020
|
|