എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കടൽ

Schoolwiki സംരംഭത്തിൽ നിന്ന്
കടൽ      

കടലേ കടലേ നിന്റെ ഈ നീല കുപ്പായം ആരു തന്നു നിന്റെ ഈ തിരകൾ എത്രയുണ്ടെന്ന് പറയാമോ?
 ആകാശം പോലെ നീണ്ടു കിടക്കുന്ന നിന്നെ കാണാൻ എന്തു ഭംഗിയാണ്
 നിന്നിലുള്ള മത്സ്യങ്ങൾ എത്ര വർണ്ണമാണ്.......... പണ്ടേതോ മാലാഖ നിന്നിൽ ഉപ്പ് തരികൾ വിതറിയോ?
  അതിനാൽ ആണോ ഒരിക്കലും ഇല്ലാതാകാത്ത നിന്റെ ഈ ജലത്തിനു ഉപ്പുരസം ഉണ്ടായത്?...
 തീജ്വാല മായ സൂര്യൻ നിന്നിൽ മറയുന്ന കണ്ടാൽ സ്വർണ്ണ കിരീടം ചൂടിയ റാണി പോലെ.....
 കടലേ നീ എപ്പോഴും ശാന്തം ആയാൽ നിന്നെ കാണാൻ എത്ര മനോഹരമാണ്

ദേവി പാർവതി
6 C എസ് എസ് പി ബി എച്ച്‌ എസ് എസ് , കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം വർക്കല
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം