Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ നാളുകൾ
ഒരു നൂറ്റാണ്ടു
പുറകിലെക്കിന്നു നാം
തിരിഞ്ഞു നടക്കുന്നു
വെറുമൊരു അദൃശ്യ
വൈറസിൻ ഭീതിയിൽ
കൊട്ടിയടച്ചോരു
വാതിലിൻ പുറകിൽ
നിശ്വാസമുതിർക്കുന്നു
ഇനിയെന്തെന്നറിയാതെ
ഇനിയും തളരാത്ത
മനസ്സിന്റെ കോട്ടയിൽ
നാളെയുടെ പ്രത്യാശ
കിരണങ്ങൾ കാണുന്നു
തോൽക്കില്ല നമ്മൾ
ഒന്നായി നേരിടും
കാലത്തിൻ വികൃതിയെ
അജയ്യരായ് നമ്മൾ
പ്രളയവും കൊടുങ്കാറ്റും
വരൾച്ചയും നേരിട്ട
നന്മ മനസ്സുകൾ ഞങ്ങൾ
തരണം ചെയ്യും ഇനിയുമീ
അതിജീവനത്തിന്റെ നാളുകൾ
{BoxBottom1
|
പേര്= മാളവിക ദിനേഷ്
|
ക്ലാസ്സ്= 8H
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= കൂടാളി എച്ച്.ഏസ്
|
സ്കൂൾ കോഡ്= 14014
|
ഉപജില്ല= മട്ടന്നൂർ
|
ജില്ല= കണ്ണൂർ
|
തരം= കവിത
|
color= 3
}}
|