ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം
  പ്രഭാത സൂര്യന്റെ പീതകിരണങ്ങൾ അരിച്ചരിച്ചിറങ്ങുന്ന പുതുപ്രഭാതം. ഇന്ന് കുട്ടന് സ്ക്കൂളിൽ പഠിത്തമില്ല. അതുകൊണ്ടുതന്നെ അവൻ രാവിലെ കളിക്കാനിറങ്ങി. ചക്കരമാവിന്റെ ചുവട്ടിലാണ്  കുട്ടിപ്പട്ടാളത്തിന്റെ കളി. ഇപ്പോൾ ചക്കരമാവിൽ നിറയെ തേൻ ചൊരിയുന്ന മാമ്പഴങ്ങൾ കായ്ച്ചുലഞ്ഞുകിടക്കുകയാണ്. ആ മരത്തിന്റെ ചുവട്ടിലാണ് ഗ്രാമത്തിലെ ഏക കിണർ സ്ഥിതി ചെയ്യുന്നത്. ഈ മരത്തിന്റെ വരദാനം കാരണം കത്തുന്ന വേനലിൽ പോലും കിണറിൽ വെള്ളം വറ്റാറില്ല. എന്നാൽ കുട്ടന്റെ അച്ഛന് ആ മാവിൽ ഒരു കണ്ണുണ്ടായിരുന്നു. ആ മാവിന് ഒരുപാട് പേരെക്കൊണ്ട് വില വയ്പിച്ചു. എന്നാൽ ആ മരത്തിന്റെ ഇലയിൽ സ്പർശിക്കാൻ പോലും ആർക്കും കഴിഞ്ഞില്ല. കുട്ടന്റെ ജീവനാണാവൃക്ഷം. അപ്പൂപ്പൻ ബാല്യകാലത്തിൽ നട്ട വൃക്ഷം. ഒരു അർദ്ധരാത്രി കുട്ടന്റെ അച്ഛൻ ആ വൃക്ഷത്തെ നിർദാക്ഷിണ്യം വധിച്ചു. മരുഭൂമിയായിമാറിയ ആ സ്ഥലം കണ്ട കുട്ടൻ ദു:ഖത്താൽ നെഞ്ചുപൊട്ടിക്കരഞ്ഞു. അടുത്ത വേനൽക്കാലം താമസിയാതെ എത്തി. കിണറ്റിൽ ജലം വറ്റിത്തുടങ്ങി. ഒരിക്കലും വെള്ളം വറ്റാത്ത കിണർ ഒരു പൊട്ടക്കിണറായി മാറി. ജലത്തിനു വേണ്ടി അവർക്ക് ദിവസവും അകലെയുള്ള യാത്രചെയ്യേണ്ടതായി വന്നു. കുറച്ചു നാളുകൾക്കു ശേഷം അവർ സുന്ദരമായ ആ ഗ്രാമം ഉപേക്ഷിച്ച്  മറ്റൊരു സ്ഥലത്തേയ്ക്ക് താമസം മാറ്റേണ്ടതായി വന്നു. മരം ഒരു വരമാണ് എന്നസത്യം അവസാനം അവർ തിരിച്ചറിഞ്ഞു. 
ആനി ജെ തുളസി
7 C ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]