ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി/അക്ഷരവൃക്ഷം/കോവിഡും ലോക്ഡൗണും
കോവിഡും ലോക്ഡൗണും
ഇന്ന് ലോകത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19. ചൈനയിലെ വുഹാനിൽ നിന്നാണ് കോവിഡ്19 ന്റെ ഉത്ഭവം. എന്നാൽ ഇന്ന് വൻകിട ലോകരാഷ്ട്രങ്ങളേയും ബാധിച്ചിരിക്കുന്നു. സമൂഹവ്യാപനത്തിലൂടെയാണ് കോവിഡ് 19 പകരുന്നത്. ഇത്തരത്തിലുള്ള വ്യാപനം തടയുന്നതിനായി ലോകത്താകമാനം പല സമയത്തും ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇപ്പോൾ കേരളത്തിലും ലോക്ഡൗൺ ആണ്. കുട്ടികളുടെ ജീവിതത്തിലെ നിറമുള്ള കാലഘട്ടമാണ് വേനൽ അവധിക്കാലം. ഇന്ന് കൂട്ടുകാരോടൊത്ത് കളിക്കുവാനോ യാത്ര ചെയ്യുവാനോ ആരാധനാലയങ്ങളിൽ പോകുവാനോ ആഘോഷങ്ങളിൽ പങ്കുുചേരാനോ സാധിക്കുന്നില്ല. എന്നിരുന്നാലും നമ്മുടെ നൻമയ്ക്കു വേണ്ടിയാണ് ആരോഗ്യപ്രവർത്തകരും , പോലീസും രാപകലില്ലാതെ കഷ്ടപ്പെടുന്നതോർക്കുമ്പോൾ ഞങ്ങളുടെ ഈ കൊച്ചുവിഷമങ്ങൾ എത്ര നിസാരം. ഈ ലോക്ഡൗൺ കൊണ്ട് വളരെയധികം നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. പരിസരമലിനീകരണം , അന്തരിക്ഷമലിനികരണം എന്നിവ വളരെയധികം കുുറഞ്ഞിരിക്കുന്നു. റോഡപകടനിരക്ക് കേൾക്കാനേയില്ല. കള്ളൻമാരുടെ ശല്യങ്ങളൊന്നുമില്ല. വീടുകളിലാകട്ടെ മാതാപിതാക്കളും മക്കളും ഒന്നുചേർന്ന് കളിക്കുന്നു, ജോലികൾ ചെയ്യുന്നു. കുടുംബ ബന്ധങ്ങൾ ആഴത്തിൽ മനസിലാക്കുവാനും ഈ ലോക്ഡൗണിലൂടെ സാധിച്ചു. അതുകൊണ്ട് ഈ ലോക്ഡൗൺ സന്തോഷത്തോടെ സ്വീകരിക്കാം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം