ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ

കൊറോണ എന്ന പേര് കേൾക്കാത്ത തായി ആരുമുണ്ടാകില്ല. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ മഹാമാരി എന്ന് നമുക്ക് കൊറോണ യെ വിശേഷിപ്പിക്കാം. 190 ലേറെ രാജ്യങ്ങളിൽ പടർന്നുപിടിച്ചു ലോകരാജ്യങ്ങളെ ഒന്നടങ്കം കൊറോണ വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ ലോകത്താകെ മരണം ഒരു ലക്ഷം കവിഞ്ഞു കഴിഞ്ഞു.

R. N. A ഘടന യുള്ള വൈറസുകളുടെ വിഭാഗത്തിൽപ്പെട്ട ഒരു യിനം വൈറസാണ് കൊറോണ.ചൈനയിലെ വു ഹാൻ പ്രവിശ്യയിലെ വു ഹാൻ മാർക്കറ്റിലെ ചൈനീസ് ക്രെയിറ്റ മൂർഖൻ പാമ്പിനെ മാംസത്തിൽ നിന്നാണ് കൊറോണയുടെ ആരംഭം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചൈനയിലെ ഏറ്റവും വലിയ മത്സ്യമാംസ വില്പനകേന്ദ്രം ആണ് വുഹാൻ. ചൈനയിലെ ഈ മാർക്കറ്റിൽ ഏത് ജീവിയും ജീവനോടെ യും അല്ലാതെയും സുലഭമായി ലഭിക്കും. ഈ മാർക്കറ്റ് ചൈനയുടെ ഒരു പ്രധാന വരുമാനമാർഗം കൂടിയാണ്. നോവൽകൊറോണ ക്ക് അ മുൻപുതന്നെ സാർസ് കൊറോണ(SARS Cov2) ചൈനയിൽ വൻ നാശം വിതച്ചിരുന്നു.

ചൈനയിൽ സംഹാര താണ്ഡവമാടിയ കൊറോണ പിന്നീട് എത്തിയത് ഇറ്റലിയിലാണ്. ആദ്യം തന്നെ ഇറ്റലിയിലെ വൻകിട നഗരങ്ങളിൽ പടർന്നുപിടിച്ചതുകൊണ്ടുതന്നെ കൊറേണയ്ക്ക് അതിവേഗം പടരാൻ സാധിച്ചു. ചൈനയിലേതു പോലെത്തന്നെ കൊറോണ ഇറ്റലിയിലും അനിയന്ത്രിതമായി മാറി. പതിയെ പതിയെ കൊറോണ ലോകശ്രദ്ധ നേടി. WHO (world health organisation) കൊറോണയ്ക്ക് കോവിഡ്-19 എന്ന പേര് നൽകി. അതിവേഗം കോവിഡ് -19 ലോകരാജ്യങ്ങളിൽ പടർന്നുപിടിച്ചിരിക്കുകയാണ്. ലോകരാജ്യങ്ങൾ മുഴുവൻ അടിയന്തരാവസ്ഥയും ലോക്ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകരാജ്യങ്ങളിൽ പടർന്നുപിടിച്ച കൊറോണ ഒടുവിൽ ഇന്ത്യയിലുമെത്തി.ഇന്ന് ഇന്ത്യയിൽ 7000 ത്തോളം പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു,മരണം 250 നോടടുക്കുന്നു. ദിനംപ്രതി ഇന്ത്യ ഉൾപ്പടെയുള്ള ലോകരാജ്യങ്ങളുടെ സ്ഥിതി മോശമായി ക്കൊണ്ടിരിക്കുകയാണ്. ഈ വൈറസിന് എതിരെയുള്ള പ്രതിരോധമരുന്ന് കണ്ടുപിടിക്കാനുള്ള തന്ത്രപ്പാടിലാണ് ഇന്ന് ലോകരാജ്യങ്ങൾ.

എന്നാൽ ഈ കൊറോണ വൈറസ് മനുഷ്യനൊഴികെ പ്രകൃതിക്കും മറ്റ് ജീവജാലങ്ങൾക്കും ഒരനുഗ്രഹമായി ഇരിക്കുകയാണ്. ഇതുവരെ മലിനമായിരിക്കുന്ന ഇന്ത്യയിലെ പുണ്യനദികളായിരുന്ന ഗംഗയും യമുനയും ഒക്കെ ഇന്ന് ശുദ്ധമാണ്, ശുദ്ധവായു വിനായ് ഓക്സിജൻ പാർലറുകൾ വരെ നിർമ്മിച്ച ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹി ഇപ്പോൾ ശുദ്ധ വായു വാൽ സമൃദ്ധമാണ്. നിരന്തരമായ പൊടിപടലങ്ങളും അമ്ല മഴയും മൂലം നിറംമങ്ങിയ താജ്മഹൽ ഇന്ന് തിളക്കമേറിയ ഒന്നാണ്. വാഹനങ്ങളിൽ നിന്നുള്ള പുകയിൽ നിന്നും ഫാക്ടറികളിൽ നിന്നുള്ള പുകയിൽ നിന്നും അന്തരീക്ഷം മോചിതമായി. മനുഷ്യൻറെ പുറത്തുള്ള ആധിപത്യം തുറന്നപ്പോൾ പ്രകൃതി സ്വതന്ത്രമായി രിക്കുകയാണ്. പ്ലേഗിനേയും വസൂരിയേയും എയിഡ്സിനേയും പോലെ ഭീകരൻ ആകാതിരിക്കാൻ നമുക്ക് ശ്രമിക്കാം. എത്രയും വേഗം കൊറോണ ക്കെതിരെയുള്ള മരുന്നു കണ്ടുപിടിക്കാനായി നമുക്ക് പ്രാർത്ഥിക്കാം


ഗാർഗി പി
7B GOVT HSS NAGAROOR
KILIMANOOR ഉപജില്ല
THIRUVANANTHAPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം