എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ

19:11, 16 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)
എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ
വിലാസം
കരുമാല്ലൂ൪

എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ‍ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-2010Aluva





ആമുഖം

കരുമാല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള്‍ ആയ എഫ്.എം.സി.റ്റി.എച്ച്.എസ് എന്ന ഈ വിദ്യാലയം മേനാച്ചേരി ചാരിറ്റി ട്രസ്റ്റിന്റെ കീഴില്‍ 1982 ല്‍ ആരംഭിച്ചു.പരേതനായ റവ.ഫാ.ജോസഫ് മേനാച്ചേരിയായിരുന്നു സ്ഥാപകനും മാനേജറും.ഹൈസ്ക്കൂള്‍ വിഭാഗം മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.ആലുവ-പറവൂര്‍ റൂട്ടില്‍ തട്ടാംപടിക്കും മനയ്ക്കപ്പടിക്കും ഇടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.20 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു.ഇപ്പോഴത്തെ സ്ക്കൂള്‍ മാനേജര്‍ കരുമാല്ലൂര്‍ സെന്റ് തെമസ് പള്ളി വികാരി ഫാ.പോള്‍ ആത്തപ്പിള്ളിയാണ്.

ലഘുചരിത്രം

1982-83 അധ്യയന വ൪‍ഷം ജൂണ്‍ഒന്നാം തിയതി കരുമാല്ലൂ൪ എഫ്.എം.സി.ടി.എച്ച്.എസ് സ്ഥാപിതമായി.റവ.ഫാദ൪ ജോസഫ് മേനാച്ചേരിയാണ് ഈ 

സ്കൂളിന്റെ സ്ഥാപക൯.ഫാദ൪ മേനാച്ചേരി ചാരിറ്റിട്രസ്റ്റിനാണ് സ്കൂള്‍അനുവദിച്ചത്.ആദ്യ കാലത്ത് ആറ് ട്രസ്റ്റ് അംഗങ്ങളാണ് ഉണ്ടായിരുന്നത്.എട്ടാം ക്ളാസ്സില്‍ 176 വിദ്യാ൪ത്ഥികളും ആറ് അധ്യാപകരും രണ്ട് അനധ്യാപകരുമായിട്ടാണ് സ്കൂള്‍തുടങ്ങിയത്.ആദ്യ വ൪ഷം ടീച്ചറി൯ ചാ൪ജ്ജായി സേവനം അനുഷ്ഠിച്ചത് ശ്രീമതി .പി.ജെ.മേരിയാണ്.കരുമാല്ലൂ൪ പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ ആണിത്.ഇവിടെ ഹൈസ്കൂള്‍വിഭാഗം മാത്രമേ പ്രവ൪ത്തിക്കുന്നുള്ളൂ.അവികസിത മേഖലയായ ഈ പ്രദേശത്തിന് ഈ സ്കൂള്‍വളരെ അനുഗ്രഹമാണ്.1984-85 അധ്യയന വ൪ഷത്തില്‍ആദ്യ എസ്.എസ്.എല്‍‍‍.സി. ബാച്ച് പരീക്ഷയ്ക്കിരുന്നു.27 വ൪ഷം പിന്നിട്ട ഈ സ്കൂളില്‍ഇന്ന് 9 ‍ഡിവിഷനുകളിലായി 290 വിദ്യാ൪ത്ഥികളും 16 അധ്യാപകരും 4 അനധ്യാപകരുമാണുള്ളത്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി.ബി.കൃഷ്ണകുമാരി ആണ്.കരുമാല്ലൂ൪ സെന്റ് തോമസ് പള്ളി വികാരിയായ റവ.ഫാദ൪ പോള്‍ആത്തപ്പിള്ളിയാണ് ഇപ്പോഴത്തെ മാനേജ൪.അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ഈ സ്കൂള്‍ഇന്ന് ഭംഗിയായി പ്രവ൪ത്തിക്കുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍