അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

പെറ്റമ്മയെ
കുത്തിനോവിക്കുന്ന
മനുഷ്യന്റെ ക്രൂരതയിൽ
വിറങ്ങലിച്ച് നിന്നൂ
ഭൂമി.

അവിടെ
വിനാശകാരിയായി
ഒരു രോഗം.
മുട്ടുകുത്തി
മനുഷ്യൻ.
പതിയെ  പതിയെ
വ്യാപിച്ച് 
ആളിക്കത്തി
കോപാഗ്നിയായി
മനുഷ്യരാശിയെ ഒന്നടങ്കം
പിടിയിലൊതുക്കി
എങ്ങും  തിരഞ്ഞു
പ്രതിവിധിക്കായി
ലോകം.
പ്രതിവിധി
ഒന്നുമാത്രം
"പ്രതിരോധം
ഉണരുക....
വ്യക്തിശുചിത്വം
സാമൂഹിക അകലം
അങ്ങനെ
അങ്ങനെ
അതിജീവിക്കാം
ഈ വിപത്തിനെ.
ദൈവത്തിനൊപ്പം മാലാഖമാരോടൊപ്പം
കൈകോർത്ത്....
കൈകോർത്ത്....

അർച്ചന വി പി
10 എ അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]