കണ്ണശ മിഷൻ എച്ച്. എസ് പേയാട്/അക്ഷരവൃക്ഷം/അമ്മയെ മനസ്സിലാക്കാത്ത മകൻ

അമ്മയെ മനസ്സിലാക്കാത്ത മകൻ


പണ്ട് പണ്ട് ഒരു രാത്രി വലിയ മഴയും മിന്നലും താന്ന് ഒരു അമ്മയും കുഞ്ഞും മഴയത്ത് നനഞ്ഞുനിൽക്കുകയായിരുന്നു. നേരം വെളുക്കും വരെ മഴ നനഞ്ഞു. മഴ കഴിഞ്ഞപ്പോൾ അവിടുത്തെ നാട്ടുക്കാർ എല്ലാവരും കൂടി ഒരു ഓലപ്പുര കെട്ടി കൊടുത്തു. അവർ അവിടെ തന്നെ താമസിച്ചു. കുഞ്ഞിന് 6 വയസ്സായപ്പോൾ ഒന്നാം ക്ലാസിൽ ചേർക്കൻ പോയി. അവർ താമസിച്ചിരുന്ന വീട്ടിന്റെ നേരെ എതിർവശത്തായി ആ വിദ്യാലയം. കുഞ്ഞിനെ പഠിപ്പിക്കാൻ പോയപ്പോൾ അവിടുത്തെ കുട്ടികൾ ആ കുട്ടി കുഞ്ഞിന്റെ അമ്മയെ എല്ലാവരും ചേർന്ന് കളിയാക്കി കാരണം ആ അമ്മയ്ക്ക് ഒരു കണ്ണു മാത്രമേ ഉണ്ടായിരുന്നുള്ളു. ആ അമ്മയുടേയും കുഞ്ഞിന്റെയും കണ്ണിൽ നിന്ന് കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. ആ ദിവസം വൈകുന്നേരം കുഞ്ഞ് വീട്ടിൽ വന്നതിനു ശേഷം അമ്മയോട് പറഞ്ഞു അമ്മ നാളെ എന്നെ സ്കൂളിൽ വിടാൻ വരണ്ട. അമ്മ പറഞ്ഞു നിന്നെ വണ്ടിയിടിക്കും. അവൻ പറഞ്ഞു അമ്മ വന്നാൽ ഞാൻ പഠിക്കാൻ പോകില്ല. അടുത്ത ദിവസം അവൻ സ്കൂളിൽ പോകാൻ തുടങ്ങി. അവൻ പഠിച്ച് വളർന്ന് വലുതായി അമേരിക്കയിൽ പഠിക്കാനുള്ള സ്കോളർഷിപ്പ് കിട്ടി. അമ്മയ്ക്ക് താല്പര്യമില്ലെങ്കിലും മകന്റെ സന്തോഷത്തിനു വേണ്ടി അമ്മയും സമ്മതിച്ചു. മകൻ അമേരിക്കയിൽ പോയതിനു ശേഷം ഒരു പ്രാവശ്യം പോലും അമ്മയെ കാണാൻ നാട്ടിൽ വന്നിട്ടില്ല. ആ അമ്മ നാട്ടുക്കാരോട് പറഞ്ഞു എനിക്ക് എന്റെ മകനെ കാണണം. അതിനു ശേഷം നാട്ടുകാർ എല്ലാവരും പൈസ ശേഖരിച്ച് അമ്മയെ അമേരിക്കയിലേക്ക് അയച്ചു. മകൻ താമസിക്കുന്ന സ്ഥലം കണ്ടു പിടിച്ച് അമ്മ മകനെ കാണാൻ പോയി. പടിയിറങ്ങി ഒരാൾ വരുന്നു അമ്മ മനസ്സിൽ പറഞ്ഞു ഇത് എന്റെ മകനല്ല. അയാൾ അടുത്തു വന്നപ്പോഴാണ് ഇത് മകനാണ് എന്ന് മനസ്സിലായത്. ഓടിപ്പോയി കെട്ടി പിടിച്ച് മകനേ എന്ന് വിളിച്ചു അപ്പോൾ മകൻ ചോദിച്ചു നിങ്ങൾ ആരാണ് എന്ന്. അമ്മ ഒന്നും മിണ്ടാതെ വീട്ടിനു പുറത്തിറങ്ങിയപ്പോൾ മകൻ പറഞ്ഞു ഇനി ഇവിടെ വരരുത് എന്ന് പറഞ്ഞു കുറച്ച് പണം ഏല്പിച്ചു ആ പണം കൊണ്ട് നാട്ടിലെത്തി. ആ ഓല വീട്ടിൽ പട്ടിണി കിടന്ന് മരിച്ചു. കുറച്ച് വർഷത്തിനു ശേഷം ആ അമ്മയുടെ മകൻ പഠിച്ച സ്കൂളിൽ ഉദ്ഘാടനത്തിനായി വന്നു തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ആ ഓലപ്പുര കണ്ടു. ആരും അറിയാതെ ഓല പുരക്കകത്ത് പോയപ്പോൾ ഒരു കത്ത് കണ്ടു. ആ കത്ത് അയാൾ വായിച്ചു മകനേ ഞാൻ ഒറ്റക്കണ്ണിയാകാൻ കാരണം നീ തന്നെയാണ്. നിന്റെ ചെറുതിലേ നിന്നെ വണ്ടിയിടിച്ചപ്പോൾ നിന്റെ ഒരു കണ്ണ് നഷ്ടപെട്ടു. എന്റെ കണ്ണാണ് നിനക്ക് വച്ചത്. അങ്ങനെയാണ് ഞാൻ ഒറ്റക്കണ്ണിയായത്. ആ മകന്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നു. ഈ കഥ അമ്മമാരെ ഉപേക്ഷിക്കുന്ന എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ.

സായേഷ് ഷിബി
6 C കണ്ണശ മിഷൻ ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]