ഗവ. എൽ.പി.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/വിട പറയാനാകാതെ

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിട പറയാനാകാതെ

നിറമുളള ഓർമ്മകൾ സമ്മാനിച്ച് നാലു വർഷങ്ങൾ വളരെ വേഗത്തിൽ കടന്നു പോയി...

ആരോരുമറിയാതെ...

അക്ഷരങ്ങൾ കൈപിടിച്ചെഴുതി വായനയുടെ ലോകത്തേക്ക് ചുവടുകൾ വയ്‌പിച്ച ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള എൻ്റെ പ്രിയപ്പെട്ട അദ്ധ്യാപകർ...

4 വർഷവും കൂടെയിരുന്ന് പഠിച്ച ഉറ്റ ചങ്ങാതിമാർ...

പോഷകസമൃദ്ധമായ, നാവിൽ രുചിയൂറുന്ന വൈവിധ്യമാർന്ന ഭക്ഷണം കൃത്യ സമയങ്ങളിൽ നൽകിയിരുന്ന അടുക്കള കലവറയിലെ മാമിമാർ...

മനോഹരമായ പൂന്തോട്ടം...

ഞങ്ങളെ കളിക്കാനായി മാടിവിളിച്ചിരുന്ന പാർക്ക്...

ഞങ്ങളുടെ കലാവിസ്മയങ്ങൾക്ക് വേദിയായി മാറിയ ആഡിറ്റോറിയം...

സ്‌കൂളിനെ പച്ചയുടുപ്പിച്ച് മനോഹരമാക്കുന്ന ഫലവൃക്ഷങ്ങൾ...

കയ്ക്കുകയും പുളിക്കുകയും മധുരിക്കുകയും ചെയ്യുന്ന കൊതിയൂറുന്ന നെല്ലിക്കകൾ കഴിക്കാനായി ഞങ്ങൾ നെല്ലിമരത്തിലേക്ക് നോക്കിനിന്ന നിമിഷങ്ങൾ...

ഇത്തരം നല്ല അനുഭവങ്ങൾ സമ്മാനിച്ച ഞങ്ങളുടെ പ്രിയ വിദ്യാലയം...

എല്ലാ പ്രതീക്ഷകൾക്കും മങ്ങലേല്പിച്ചു കൊണ്ട് പിരിയുകയാണെന്ന് പോലുമറിയാതെ സ്‌കൂളിൽ നിന്ന് പടിയിറങ്ങി വരേണ്ടി വന്നു...

വിജയത്തിൻ്റെ പാതയിൽ മികവിൻ്റെ ഓരോ പടവും കടക്കാൻ എന്നെ സഹായിച്ച എൻ്റെ പ്രിയ അദ്ധ്യാപകരെയും സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന H M നെയും ഞാൻ നന്ദിയോടെ ഓർക്കുന്നു.അപ്രതീക്ഷിതമായി ലോകത്ത് മുഴുവൻ പടർന്ന് പിടിച്ച കൊറോണ എന്ന വൈറസ് വിതച്ച മഹാമാരി ഞങ്ങളുടെ പ്രതീക്ഷകളെയെല്ലാം മായ്ച്ചു കളഞ്ഞു. ഞങ്ങളുടെ അവസാനത്തെ സ്കൂൾ വാർഷികം, നാലാം ക്ലാസ്സിൻ്റെ വിടവാങ്ങൽ ചടങ്ങ്, വാർഷിക പരീക്ഷ, എല്ലാം നഷ്ടമായി...

നല്ല ഓർമ്മകൾ സമ്മാനിച്ച എൻ്റെ പ്രിയ വിദ്യാലയത്തിൽ നിന്നും ആഘോഷങ്ങളില്ലാതെ...

നിറഞ്ഞ കണ്ണീരോടെ...

വിട പറയട്ടെ...

കീർത്തന ബിജീഷ്
4 ബി ഗവ: എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം