ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/അണയാത്ത വിളക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
അണയാത്ത വിളക്ക്
<poem>

വിജനമീ വീഥികൾ വചനമില്ലെവിടെയും വിധിയെ തടുക്കുവാൻ കവചമില്ലാർക്കുമേ

കിരീടമണിഞ്ഞവൻ നാടുവാണീടവേ, കവാടമടച്ചു, കഠാരയെടുത്തുനാം

ബൈബിളല്ല, ഖുർആനല്ല, രാമായണമല്ല ഐക്യമാണി- ന്നുലകിന്റെ ശക്തി

ഞാനല്ല, നീയല്ല നമ്മളെന്നുചൊല്ലി ഐക്യദീപം തെളിയിച്ചുനാം

കെടാതെ ജ്വലിച്ചു- യരുമീലോകം വിടാതെ പൊരുതി നേടുമീ ഞങ്ങൾ

കിരീടമുടക്കുവാൻ കുടീരം പണിയുവാൻ പതറാതെ പൊരുതും ഞങ്ങളെന്നും..........



മഞ്ജിമ
10 L ജി.വി.എച്ച്.എസ്.എസ്. പയ്യോളി. ,
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത