എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
മഞ്ചാടിക്കാട്ടിലെ വെള്ളക്ഷാമം
ഒരിടത്തൊരിടത്ത്  ഒരു കാട് ഉണ്ടായിരുന്നു.   ആ കാടിൻറെ പേര്  മഞ്ചാടി ക്കാട്എന്നായിരുന്നു അവിടെ ധാരാളം മൃഗങ്ങൾ സന്തോഷത്തോടെ ജീവിച്ചിരുന്നു.  ഒരിക്കൽ കാട്ടിൽ കടുത്ത വെള്ളക്ഷാമം വന്നു.  കുറെ മൃഗങ്ങൾ  വെള്ളം കിട്ടാതെ ചത്തുപോയി.   കാടിൻറെ രാജാവായിരുന്ന സിംഹ രാജൻ ഒരു യോഗം കൂടാൻ  തീരുമാനിച്ചു.  അങ്ങനെ അവർ അവർ മഞ്ചാടി കാട്ടിലെ കാഞ്ഞിരപ്പുഴയുടെ തീരത്തുള്ള ആൽമരത്തിന് ചുവട്ടിൽ യോഗം കൂടി. എല്ലാ മൃഗങ്ങളും ഈ യോഗത്തിൽ പങ്കെടുത്തു.  അപ്പോൾ സിംഹ രാജൻ പറഞ്ഞു നമ്മുടെ മഞ്ചാടി കാട്ടിൽ വൻ വെള്ളക്ഷാമം ഉണ്ടായിരിക്കുന്നു.  അതുകൊണ്ട് നമുക്ക് എല്ലാവർക്കും  അടുത്തുള്ള കിങ്ങിണി ക്കാട്ടിലേക്ക് മാറി  താമസിക്കാം. അങ്ങനെ എല്ലാവരും  കിങ്ങിണിക്കാ ട്ടിലേക്ക് പുറപ്പെട്ടു.  പക്ഷേ കുരങ്ങനും  കഴുത ച്ചാരും അങ്ങോട്ടേക്ക് പോയില്ല.  കുരങ്ങൻ പറഞ്ഞു  ഈ കാട്ടിൽ കഴിഞ്ഞാൽ ഒരു കുഴപ്പവും ഒന്നും ഉണ്ടാവുകയില്ല.  അങ്ങനെ അവർ അവിടെ കഴിഞ്ഞു.    രണ്ടു ദിവസം കഴിഞ്ഞപ്പോൾ  അവർ രണ്ടുപേരും ചത്തുപോയി.  സിംഹ രാജൻ റെ കൂടെ പോയ മൃഗങ്ങളെല്ലാം സന്തോഷത്തോടെ
ജീവിച്ചു. 


ഗുണപാഠം
വയസിനു മൂത്തവർ പറയുന്നത്  നാം അനുസരിക്കണം. അല്ലെങ്കിൽ  ആപത്തിൽ ചെന്ന് ചാടും.
നസ്രിൻ ഫാത്തിമ
3B എം എം എം യു എം യു പി സ്കൂൾ കാരക്കാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ