ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ശാന്തസുന്ദരമായ നമ്മുടെ ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് 19 (കൊറോണ വൈറസ് ). ചൈനയിലെ വുഹാനിൽ ആണ് ആദ്യമായി കോവിഡ് 19 ഉടലെടുത്തത്. ലോകമൊട്ടാകെ കൊറോണ വൈറസ് പടർന്നു. ഇതൊരു കണ്ണിക പോലെ പടർന്നു. ആ കണ്ണിക നമ്മുടെ രാജ്യത്തെയും ചുറ്റിയിരിക്കുകയാണ്. ഭയപ്പെടുത്തുന്ന വസ്തുത എന്തെന്നാൽ ഈ രോഗത്തിന് വാക്‌സിനേഷൻ ഇല്ല എന്നതാണ്. പുറംരാജ്യങ്ങളിൽ ദിനംതോറും ആയിരത്തോളം മനുഷ്യർ മരണമടഞ്ഞുകൊണ്ടിരിക്കുകയാണ്. ഓരോ ഇരുപത്തുമിനുട്ട് കൂടുമ്പോഴും ഹാൻഡ്‌വാഷ് അല്ലെങ്കിൽ ഹാൻഡ് സാനിറ്റിസിർ ഉപയോഗിച്ചു കൈ ശുചീകരിക്കുക. ഇത് രോഗം വരാതിരിക്കാൻ ഉള്ള ഒരു മുൻകരുതൽ മാത്രമാണ്. സമൂഹത്തിൽ നിന്ന് മാറിനിൽക്കുകഎന്നതാണ് ഇതിനുള്ള ഏറ്റവും മികച്ച പ്രതിരോധം.

പലരാജ്യങ്ങളിലും ലോക്‌ഡോൺ പ്രഖ്യാപിച്ചു. സമ്പൂർണ അടച്ചുപൂട്ടൽ. ഇന്ത്യയിൽ രോഗികളുടെ എണ്ണം കൂടാതിരിക്കാനായി ഒടുവിൽ നമ്മുടെ രാജ്യത്തും ലോക്‌ഡോൺ നടപ്പിലാക്കി. ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. തൽഫലമായി ആൾക്കൂട്ടം നിറഞ്ഞ പല സ്ഥലങ്ങളും വിജനമായി മാറി. നമ്മൾക്ക് അധികം പരിചിതം അല്ലാത്ത കാര്യമാണ് വീട്ടിൽ ഇരിക്കുക എന്നത്. നമ്മളുടെ സുരക്ഷയ്ക്കായും നമ്മുടെ നാടിന്റെ സുരക്ഷയ്കായും വീട്ടിലിരിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. നമ്മൾ എല്ലാവരും സുരക്ഷയ്ക്കായി വീട്ടിലിരിക്കുമ്പോൾ നമ്മൾക്കായ് അഹോരാത്രം ജോലി ചെയ്യുന്നവർക്ക് കൈയടിച്ചും ദീപം തെളിയിച്ചും നമ്മൾ നന്ദി പ്രകാശിപ്പിച്ചു. പലയിടങ്ങളിലും രോഗികളെ ശുശ്രൂഷിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും രോഗം ബാധിച്ചു. അവർ ധീരതയോടെ നിന്നത് കൊണ്ടാണ് ഈ മഹാമാരിയെ നമ്മൾക്കു ഒരു പരിധിവരെ പിടിച്ചുനിർത്താൻ ആയത്. അവർക്ക് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്.

പ്രതിരോധം തന്നെയാണ് കോവിഡ് 19 എന്നാ മഹാമാരിക്ക് ഉള്ള പ്രതിവിധി. STAY HOME, STAY SAFE അതായിരിക്കണം നമ്മുടെ മുദ്രാവാക്യം. പ്രളയത്തെയും നിപ്പ വൈറസിനെയും അതിജീവിച്ച നമ്മൾക്ക് കൊറോണയെയും അതിജീവിക്കാൻ കഴിയും. ആരോഗ്യ വകുപ്പും സർക്കാരും പറയുന്നത് അനുസരിച്ച്നമ്മൾ കഴിയുക.

"ഭയമല്ല ജാഗ്രതയാണ് വേണ്ടത്. "

ലോകത്തോട് ചേർന്ന് കോവിഡ് 19 എന്നാ മഹാമാരിയെ നമുക്ക് അതിജീവിക്കാം ....

സ്നേഹ വി സുദർശൻ
9 എ ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]