ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം | |
---|---|
വിലാസം | |
പൂക്കോട്ടുംപാടം മലപ്പുറം ജില്ല | |
സ്ഥാപിതം | 11 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ആംഗലേയം |
അവസാനം തിരുത്തിയത് | |
12-01-2010 | Ghsspookkottumpadam |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
== 3 ഏക്കര്‍ ഭൂമിയും 25.000 രൂപയും സര്‍ക്കാറിനു നല്കിയാല് ഗവണ്മെന്റ് മേഖലയില്‍ ഹൈസ്ക്കൂള് ആരംഭിക്കും എന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരു ജനകീയ കമ്മറ്റി രൂപീകരിച്ചു. പരേതയായ ശ്രീ. ചക്കനാത്ത് മീനാക്ഷിയമ്മ 3 ഏക്കര്‍ ഭൂമി സംഭാവന നല്കി. ഉദാരമതികളായ നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത 25,000 രൂപ സര്‍ക്കാറില്‍ അടച്ചു. അങ്ങനെ അമരമ്പലം പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.
1974 ജൂലൈ 11 നു മാമ്പറ്റയിലെ മദ്രസ കെട്ടിടത്തില്‍ അന്നത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആയിരുന്ന ശ്രീ സുധാമന് സ്ക്കൂള് ഉത്ഘാടനം ചെയ്തു.
ശ്രീ ബഞ്ചമന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്. 1975 ല്‍ മൂന്ന് ഷിഫ്റ്റായി പായംപാടം ജി.എല്‍.പി. സ്ക്കൂളിലേക്ക് ക്ലാസ്സുകള്‍ മാറ്റി. പുതിയ കെട്ടിട നിര്‍മ്മാണം എന്നിട്ടും പൂര്‍ത്തിയായില്ല. പുതിയ കെട്ടിടത്തിനുവേണ്ട് പൂക്കോട്ടുംപാടത്ത് സ്ക്കൂള് കമ്മറ്റി ഹര്‍ത്താല്‍ ആചരിച്ചു. കമ്മറ്റി 140 എം.എല്‍.എ മാരെ കണ്ട് നിവേദനം നല്കി.
കമ്മറ്റി ആര്യാടന് മുഹമ്മദിന്റെ നേതൃത്വത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയെ കണ്ടു നിവേദനം നല്കി. കമ്മറ്റിയുടെ ആവശ്യങ്ങള്‍
വിദ്യാഭ്യാസ വകുപ്പ് അംഗീകരച്ചു.
1980 ല്‍ ഇന്നത്തെ സ്ഥലത്ത് കെട്ടിടം പണിത് ക്ലാസ്സുകള്‍ മാറ്റി. 20 ക്ലാസ്സുകളുള്ള കെട്ടിടം നിലവില്‍ വന്നു. 1995-96 വര്‍ഷം
റിട്ടയേഡ് വില്ലേജ് ഓഫീസര്‍ ശ്രീ. പി.യു. ജോണിന്റെ നേതൃത്വത്തില്‍ പി.ടി.എ. പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്ത് 3 ക്ലാസ്സുകളുള്ള പി.ടി.എ. ഹാള്‍ പണികഴിപ്പിച്ചു.
03/12/1999 നു നിലമ്പൂര്‍ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച രണ്ട് ക്ലാസ്മുറികളുള്ള കെട്ടിടത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കപ്പെട്ടു. നാല് ക്ലാസ്മുറികളുള്ള കെട്ടിടം
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച് 11/10/2000 നു ഉത്ഘാടനം ചെയ്തു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ട് മുറികളുള്ള സ്റ്റേജ് കം ക്ലാസ് റൂം
പി.ടി.എ നിര്‍മ്മിച്ചു. തുടര്‍ന്ന് 20/03/2004 വര്‍ഷം എസ്.എസ്.എ യുടെ ഫണ്ട് ഉപയോഗിച്ച് നാലു ക്ലാസുമുറികളും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്ന് ക്ലാസുമുറികളും നിര്‍മ്മിച്ചു.2004-05 വര്‍ഷം രണ്ട് ക്ലാസ് മുറികള്‍ ഹയര്‍സെക്കണ്ടറിക്കായി ശ്രീ.ആര്യാടന് മുഹമ്മദ് എം.എല്‍.എ യുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചു.2005-06 ല്‍
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് ക്ലാസ് മുറികളും പണിതു. ശ്രീ. അബ്ദുള്‍ വഹാബ് എം.പി. യുടെ അഞ്ചുലക്ഷം ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.
==
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന് | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.