എച്ച് എസ്സ് രാമമംഗലം
ഹൈസ്കൂള്‍ രാമമംഗലം
പ്രമാണം:HIGH SCHOOL RAMAMANGALAM.jpg
==
എച്ച് എസ്സ് രാമമംഗലം | |
---|---|
വിലാസം | |
RAMAMANGALAM ERNAKULAM ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ERNAKULAM |
വിദ്യാഭ്യാസ ജില്ല | MUVATTUPUZHA |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-01-2010 | Hsramamangalam |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.037824" lon="76.777954" zoom="10" height="525" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.96344, 76.510162
H S RAMAMANGALAM
</googlemap>
മൂവാറ്റുപുഴയാറിന്റെ തീരത്ത് രാമമംഗലം ഗ്രാമത്തില്‍ ചൂണ്ടി-പാമ്പാക്കുട റോഡരുകില്‍ രാമമംഗലം ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു. ചിരപുരാതനമായ രാമമംഗലം പെരും തൃക്കോവില്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ 1948-ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. ഷഡ്കാല ഗോവിന്ദമാരാരുടെ ജന്മംകൊണ്ട് പുണ്യം നേടിയ രാമമംഗലം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്കാരിക നവോത്ഥാനത്തിന് അങ്ങിനെ തുടക്കമായി. രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്കൂളിന് ഗ്രാമത്തിന്റെ പേരുതന്നെ നല്കി-രാമമംഗലം ഹൈസ്കൂള്‍ സ്ഥാപക മാനേജര്‍ മംഗലത്തുമന ശ്രീ. രാമന് നമ്പൂതിരിയാണ്. യു.പി. സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര് ശ്രീ. നീലകണ്ഠ അയ്യര്‍ ആയിരുന്നു. 1957 ല്‍ ശ്രീ. ഇ.എം.എസ്. മുഖ്യമന്ത്രിയും ശ്രീ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര് മുന്‍ ഡിവിഷണല്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ദിവംഗതനായ ശ്രീ. എം.കെ. രാമന്‍പിള്ള അവര്‍കളായിരുന്നു. അതിനുശേഷം പ്രശസ്തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണന് നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ് നാരായണന് നായര്‍, ശ്രീ. പി.എം. കൃഷ്ണന് നമ്പൂതിരി, ശ്രീമതി. എന്‍.സി. മറിയാമ്മ, ശ്രീ. എന്‍.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എന്‍. ശങ്കരന് നമ്പൂതിരി, ശ്രീമതി. എം.എസ്. വത്സല എന്നീ പ്രധാന അദ്ധ്യാപകരുടെ ഭരണ സാരഥ്യത്തില്‍ സ്കൂള്‍ പുരോഗതി പ്രാപിച്ചു. സുപ്രസിദ്ധ കാഥികനായിരുന്ന ശ്രീ. റ്റി.പി.എന്‍. നമ്പൂതിരി, സോപാനസംഗീതത്തില്‍ അദ്വിതീയനായ ശ്രീ. തൃക്കാമ്പുറം കൃഷ്ണന് കുട്ടിമാരാര്‍, സംസ്കൃതപണ്ഡിതനും കവിയും സാഹിത്യകാരനുമായ ശ്രീ. എം.ഡി. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ഈ സ്കൂളിലെ മുന്‍ ജീവനക്കാരാണ്. കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളിലും പൊതുരംഗത്തും ഉന്നതപദവികള്‍ അലങ്കരിത്തുന്ന അനേകം പ്രമുഖരുടെ മാതൃവിദ്യാലയം കൂടിയാണിത്. 1950-80 കാലഘട്ടത്തില്‍ ഏകദേശം 7 കിലോമീറ്റര്‍ ചുറ്റളവിലുള്ള നിര്‍ധനരായ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്കൂള്‍. ഏതാനും വര്‍ഷങ്ങളായി ഈ സ്കൂള്‍ എസ.എസ്.എല്‍.സിക്ക് 95% ത്തിലധികം വിജയം കൈവരിക്കുന്നുണ്ട്. 2004 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഈ സ്കൂളിലെ ലക്ഷ്മീദാസ് റ്റി.എസ്. എന്ന വിദ്യാര്‍ത്ഥിനിയ്ക്ക് സംസ്ഥാനതലത്തില്‍ 11-ാം റാങ്ക് ലഭിക്കുകയുണ്ടായി. 2007-08 രാമമംഗലം ഹൈസ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമാണ്. ജൂബിലി സ്മാരകമായി നിര്‍മ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂര്‍ത്തിയായി വരുന്നു. പി.റ്റി.എ. മാനേജ്മെന്റ്, രക്ഷകര്‍ത്താക്കള്‍, നാട്ടുകാര്‍, അദ്ധ്യാപക-അനദ്ധ്യാപകര്‍ പഞ്ചായത്ത് എന്നിവരുടെ ഒരുമയോടുള്ള പ്രവര്‍ത്തനഫലമായി സ്കൂള്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. സൗകര്യങ്ങള്റീഡിംഗ് റൂം ലൈബ്രറി സയന്‍സ് ലാബ് കംപ്യൂട്ടര്‍ ലാബ് നേട്ടങ്ങള്മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്വിലാസംഹൈസ്കൂള് രാമമംഗലം |