പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.പി.സി


കാര്യശേഷി,സാമൂഹിക പ്രതിബദ്ധത,പൗരബോധം തുടങ്ങി നിരവധി ഗുണങ്ങളുള്ള ഉത്തമപൗരൻമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ഗവർമെന്റ് ഉത്തരവനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന സ്കൂൾതല പരിശീലന പരിപാടിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.പനവൂർ പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്.എസിൽ ഈ പദ്ധതിയുടെ യൂണിറ്റ് 2014 നവംബർ മാസം അനുവദിക്കുകയും 2015 ജനുവരി 8 ന് ബഹു.വാമനപുരം നിയോജകമണ്ഢലം എം.എൽ.എ ശ്രീ കോലിയക്കോട് എൻ കൃഷ്ണൻ നായർ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.പനവൂർ ഗ്രാമത്തിന്റെ തിരുനെറ്റിയിൽ ഒരു തിലകച്ചാർത്തായി എസ്.പി.സി പനവൂർ പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്.എസ് യൂണിറ്റ് 5ാം വർഷത്തിലേക്ക് ജൈത്രയാത്ര തുടർന്ന് കൊണ്ടിരിക്കുന്നു.

അവധിക്കാല ക്യാമ്പുകൾ

പതാക ഉയർത്തൽ