ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ലിറ്റിൽകൈറ്റ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ് പദ്ധതി
18026-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 18026 |
യൂണിറ്റ് നമ്പർ | LK/2018/18026 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ലീഡർ | പേര് ചേർക്കുക |
ഡെപ്യൂട്ടി ലീഡർ | പേര് ചേർക്കുക |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുംതാസ് എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹണിപ്രഭ |
അവസാനം തിരുത്തിയത് | |
19-02-2019 | Anwargouse |
ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും.,
സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിക്കുവാൻ പദ്ധതിയിട്ടിരിക്കുന്നത്.