സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 1 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokan (സംവാദം | സംഭാവനകൾ) (→‎ആമുഖം)
സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ
വിലാസം
ഉമിക്കുപ്പ

കോട്ടയം ജില്ല
സ്ഥാപിതം12 - ജൂണ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2010Asokan



ആമുഖം

വിസ്തൃതിയില്‍ വളരെ ചെറുതെങ്കിലും ചരിത്രത്തിന്റെ ഏടുകളില്‍ ഒരു സുപ്രധാന സ്ഥാനം നേടിയ പ്രദേശമാണ് ഉമിക്കുപ്പ ഗ്രാമം. AD 10,1112 നൂറ്റാണ്ടുകള്‍ കേരളചരിത്രത്തില്‍ നിര്‍ണ്ണായക യുദ്ധങ്ങള്‍ നടന്ന കാലഘട്ടമായിരുന്നു.ചേര ചോള പാണ്ഢ്യ സാമ്രാജ്യത്തിന്റെ കാലം.നൂറ്റാണ്ടുകളുടെ യുദ്ധം എന്നാണ് ഈ കാലയളവ് അറിയപ്പെടുന്നത്. ചേര-ചോള രാജ്യങ്ങളുടെ ഇടയിലുള്ള ഒരു സമാന്തര രാജ്യമായിരുന്നു പാണപിലാവ്,കണമല, നിലയ്ക്കല്‍ ഉമിക്കുപ്പ, അറുച്ചാല്‍കുഴി, അറയാണിലിമണ്‍,മുക്കൂട്ടുതറ, കൊല്ലമുള തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട പ്രദേശം. നൂറ്റാണ്ട് യുദ്ധകാലത്ത് പുരുഷന്മാര്‍ യുദ്ധത്തില്‍ സംബന്ധിക്കണമെന്നത് രാജകല്‍പ്പനയായിരുന്നു.അപ്പോള്‍ അവര്‍ തങ്ങളുടെ ഭാര്യമാരെ സ്വന്തം ഭവനങ്ങളില്‍ കൊണ്ടുചെന്നാക്കുകയും ഭൂസ്വത്ത് ബ്രാഹ്മണ പുരോഹിതരെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ മക്കത്തായ സമ്പ്രദായം നിലവില്‍ വന്നു. ഭൂസ്വത്ത് ബ്രഹമസ്വമായി മാറി. ബ്രാഹ്മണാധിപത്യത്തിന് തുടക്കം കുറിച്ചു.

ഈ സാഹചര്യത്തില്‍ പാണ്ട്ഡ്യ വംശരും സഹോദരങ്ങളുമായ പാണ്ഡ്യനും വീരപാണ്ഡ്യനും തമ്മില്‍ അധികാരതര്‍ക്കമുണ്ടായി. അക്കാലയളവില്‍ ഡല്‍ഹിയുടെ സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ മാലിക് കപൂര്‍ അനുജന്റെ പക്ഷം ചേര്‍ന്ന് ജ്യേഷ്ഠനെ സ്ഥാനഭ്രഷ്ടനാക്കി. എന്നാല്‍ മാലിക് കപൂര്‍ തിരിച്ച് പോയി കഴിഞ്ഞപ്പോള്‍ ജ്യേഷ്ഠന്‍ അധികാരം തിരികെ പിടിച്ചെടുത്തു. അവര്‍ പ്രശസ്ത നഗരമായിരുന്ന നിലയ്ക്കല്‍ പ്രദേശങ്ങളെ ആക്രമിക്കാന്‍ തുടങ്ങി. ഉണ്ണിനീലി സന്ദേശത്തില്‍ ഈ ചരിത്രങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.

പില്‍ക്കാലത്ത്, ഒരു കേന്ദ്ര ഭരണത്തിന്റെ അരാജകത്വം മൂലം, പാണ്ഡ്യക്കാട്ടില്‍ നിന്നും പടയോട്ടം നടത്തുവാന്‍ തുടങ്ങി. പന്തളം, പൂഞ്ഞാര്‍,ചെമ്പകശ്ശേരി എന്നീ പ്രദേശങ്ങള്‍ പാണ്ഡ്യരുടേതായിരുന്നു. പാണ്ഡ്യരുടെ പടത്തലവലായിരുന്ന ഉദയനന്‍, ക്ഷേത്ര ദര്‍ശനത്തിനു പോയ പന്തളം രാജകുമാരിയെ മോഷ്ടിച്ചു. ഇതില്‍ പ്രതിഷേധിച്ച് പാണ്ഡ്യരോട് പകതീര്‍ക്കാനും രാജകുമാരിയെ മോചിപ്പിക്കുവാനുമായി പന്തളം രാജാവ് ചെമ്പകശ്ശേരി, പൂഞ്ഞാര്‍ രാജാക്കന്മാരുമായി സഹകരിച്ച് മുക്കൂട്ട്തറ(മൂന്ന് ഊട്ടുപുര എന്നര്‍ത്ഥം) വന്ന് താമസമുറപ്പിച്ചു. ഇവര്‍ക്ക് ഈയുധം പണിയുവാനുള്ള കൊല്ലന്‍മാരെ താമസിപ്പിച്ച സ്ഥലമാണ് കൊല്ലമുള. ഇവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വച്ചുകൊടുക്കാനുള്ള സ്ഥലമാണ് അറുവച്ചാന്‍ കുഴി(അരിവച്ചാല്‍കുഴി). അതിനാവശ്യമായ നെല്ലും മറ്റ് ധാന്യങ്ങളും വിളയിക്കാന്‍ ഉഴവന്‍മാരെ താമസിപ്പിക്കുകയും അവര്‍ നെല്ല് വിളയിച്ച് ഉമി കൂട്ടിയിരുന്ന സ്ഥലമാണ് ഉമിക്കുപ്പ.

ചരിത്രം

പമ്പാ നദിയുടെ കരയില്‍ സ്ഥിതിചെയ്യുന്ന ഉമിക്കുപ്പ ഗ്രാമമുള്‍പ്പെടുന്ന , എരുമേലിയുടെ കിഴക്കന്‍ മേഖലയുടെ ചരിത്രം ക്രിസ്തു വര്‍ഷം 1924 വരെ മാത്രം പുറകോട്ടു പോകുന്നതാണ്. ഇന്നത്തെ ജനവാസ കേന്ദ്രങ്ങളിലും വനാന്തരങ്ങളിലും മണ്‍മറഞ്ഞുപോയ ഒരു സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെടുന്നു എന്നത് ഈ പ്രദേശങ്ങളില്‍ ഒരു മഹാ ശിലാ സംസ്ക്കാര സാന്ന്ധ്യമുണ്ടായിരുന്നു എന്നതാണ്. 1924 ല്‍ എരുമേലിയുടെ കിഴക്കന്‍ പ്രദേശമായ കാളകെട്ടിയില്‍ ഗിരിവര്‍ഗ്ഗക്കാരെ കുടിയിരുത്തി. 1940 കളിലെ രൂക്ഷമായ ഭക്ഷ്യക്ഷാമം കേരളത്തെയും ഗ്രസിച്ചപ്പോള്‍ ഗവ.മുന്‍കൈയ്യെടുത്ത് വനപ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് 'Grow more food' എന്ന പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കി. ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് കൃഷിഭൂമി നല്‍കിയപ്പോള്‍ ലഭിച്ചതും ഇവിടെയുള്ള സ്ഥലമായിരുന്നു. ഇടുക്കി പദ്ധതിക്കുവേണ്ടി കുടി യൊഴിപ്പിക്കപ്പെട്ട ചുരുളി കീരിത്തോട് പ്രദേശങ്ങളിലെ ജനങ്ങളെ കുടിയിരുത്തിയ കീരുത്തോട് ഉമിക്കുപ്പയുടെ വടക്കു ഭാഗമാണ്. മണ്ണിനോടും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും പടവെട്ടിയ ഈ അദ്ധ്വാനിക്കുന്ന ജനവിഭാഗം തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉര്‍ന്നുവന്നു. 2 എല്‍ പി സ്ക്കൂളുകളും 2 യു പി സ്ക്കൂളുകളും വിവിധ മാനേജ് മെന്റുകളുടെ നേതൃത്വത്തില്‍ ആരംഭിച്ചു. എന്നാല്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം നല്‍കുക എന്ന സ്വപ്നം പൂവണിയുവാന്‍ 1979 വരെ കാത്തിരിക്കേണ്ടി വന്നു. 1979 ജൂണ്‍ 12 ന് സെന്റ് മേരീസ് ഹൈസ്ക്കൂള്‍ ഉമിക്കുപ്പ എന്ന പേരില്‍ അന്നത്തെ വികാരിയച്ചനായിരുന്ന ബഹു.ജോര്‍ജ്ജ് പന്തയ്ക്കല്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ച് ഉമിക്കുപ്പയില്‍ ഹൈസ്ക്കൂള്‍ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

1. 3 ഏക്കര് ഭൂമി 2. പ്രശാന്തമായ അന്തരീക്ഷം 3. പരിസ്തിതി സൗഹ്രുദ ക്ലാസ്സ് റൂം 4. ബാസ്കറ്റ് ബോള് കോര്ട്ട് 5. നീന്തല് പരിശീലന വേദികള് 6. മള്ട്ടി മീഡിയ ക്ലാസ്സ് റൂം 7. ലൈബ്രറി 8. സുസജ്ജമായ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബ് 9.സി.ഡി ലൈബ്രറി 10. എല് സി ഡി പ്രൊജക്ടര്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഒയാസിസ് സയന്സ് ക്ല്ബ്
  • സോഷ്യല് സയന്സ് ക്ലബ്
  • മാത്തമാറ്റിക്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഐ.റ്റി ക്ലബ്
  • നീന്തല്
  • സൈക്ലിങ്
  • ബാസ്കറ്റ് ബോള് കോച്ചിങ്

മാനേജ്മെന്റ്

കാഞ്ഞിരപ്പള്ളി -കോര്‍പ്പറേറ്റ് മാനേജ്മെന്റ്


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ഒ.ജെ. ജോസഫ്
  • എ.ജെ. ജോസഫ്
  • ആലിസുകുട്ടി സി.എസ്.
  • കെ. ജോസഫ് ദേവസ്യ
  • എം. ജേക്കബ് സെബാസ്റ്റ്യന്
  • സി. ഫിലൊമിന എബ്രഹാം
  • പി. ഒ. ജോണ്
  • മാത്യ സെബസ്റ്റ്യന്
  • ത്രെസ്യമ്മ ചാക്കോ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി