ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ലിറ്റിൽകൈറ്റ്സ്
16057-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 16057 |
യൂണിറ്റ് നമ്പർ | LK/2018/16057 |
അംഗങ്ങളുടെ എണ്ണം | 36 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ലീഡർ | തേജസ് കിരൺ.ബി.എം. |
ഡെപ്യൂട്ടി ലീഡർ | ഖദീജ.ടി.എൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജീജ.എ.കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഉഷ പി.എം. |
അവസാനം തിരുത്തിയത് | |
28-01-2022 | 16057 |
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് - ജി.വി.എച്ച്.എസ്.എ.സ്. അത്തോളി
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. . ക്ലബ്ബിൽ 36 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ജീജ ടീച്ചർ, ഉഷ ടീച്ചർ എന്നിവർ കൈറ്റ് മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .ജൂൺമാസത്തെ പരിശീലനത്തിന് നാരായണൻ മാസ്റ്റർ, അസ്സൻകോയ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ്റ് 15ന് സ്കൂൾ തല ഏകദിന ക്യാമ്പ് നടത്തി.വിനോദ് മാസ്റ്റർ നേതൃത്വം നൽകി. ആനിമേഷനിലാണ് കുട്ടികൾക്ക് പ്രധാന ക്ലാസ്സ് നൽകിയത്.

അംഗങ്ങൾ

പ്രാരംഭ ക്ലാസ്സ്
ജൂൺ മാസ ക്ലാസ്സ് നടത്തിയത് ഐ.ടി. മാസ്റ്റർ ട്രെയിനർമാരായ നാരായണൻ മാസ്റ്ററും അസ്സൻ കോയ മാസ്റ്ററും ആയിരുന്നു. ഇവിടെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളേയും ചുമതലകളേയും കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. ഹൈ ടെക് ക്ലാസ്സുകളിൽ ലാപ് ടോപ്പും പ്രൊജക്ടറും ഉപയോഗിക്കണ്ട രീതി കുട്ടികൾക്ക് വ്യക്തമാക്കിക്കൊടുതതു.വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് പ്രവർനങ്ങൾ ചെയ്യിക്കുകയുണ്ടായി.


ഏകദിന ക്യാമ്പ്
ആഗസ്റ്റ് 15ന് സ്കൂൾ തല ഏകദിന ക്യാമ്പ് നടത്തി. വിനോദ് മാസ്റ്റർ നേതൃത്വം നൽകി. ആനിമേഷനിലാണ് കുട്ടികൾക്ക് പ്രധാന ക്ലാസ്സ് നൽകിയത്.

