പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം
|
10.10.2018 ലോക മാനസികാരോഗ്യ ദിനം
ലോക മാനസിക ആരോഗ്യ ദിന ത്തോടനുബന്ധിച്ച് തൃത്താല SI ശ്രീ.മണികണ്ഠൻ അസംബ്ലിയെ അഭിസംബോധന ചെയ്തു. കുട്ടികൾക്കിടയിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും കുറ്റകരമാണെന്ന വസ്തുത ഓരോ കുട്ടിയും മനസ്സിലാക്കേണ്ടതാണെന്നും അതോടൊപ്പം തന്നെ ഇത്തരം വസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ, പ്രത്യേകിച്ചും മാനസികാരോഗ്യത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതു കൊണ്ടു തന്നെ ഓരോ കുട്ടിയും സ്വയം അറിയുകയും അവനവനെ നിയന്ത്രിക്കുകയും അങ്ങിനെ മറ്റുള്ളവർക്കു പ്രിയപ്പെട്ടവരായി തീരാൻ ശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2016 അക്കാദമിക വർഷത്തിൽ 44 കുട്ടികൾ ഉൾപ്പെടുന്ന ആദ്യത്തെ എസ് പി സി യൂണിറ്റ് നിലവിൽ വന്നു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി കെ.ശ്രീജേഷ് മാസ്റ്ററും,അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി എ. സൂര്യ ടീച്ചറും സേവനമനുഷ്ഠിച്ച് വരുന്നു. നിലവിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ അംഗങ്ങളാണ്.2017-18 വർഷത്തിൽ സ്കൂളിൽ നിന്നും 2 കേഡറ്റുകൾ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു..
|