വി.എ.യു.പി.എസ്. കാവനൂർ/History

Schoolwiki സംരംഭത്തിൽ നിന്ന്


ചരിത്രം

1937ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കാവനൂർ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് വെണ്ണക്കോട് എ യു പി സ്കൂൾ. പഞ്ചായത്തിലെ വെണ്ണക്കോട് എന്ന സ്ഥലത്ത് കോഴിമ്മല് മൊല്ലാക്ക എന്നറിയപ്പെട്ടിരുന്ന അബദുള്ള മൂസ്ലിലിയാർ എന്ന പണ്ഡിതൻ അയൽപക്കത്തെ കുട്ടികൾക്കായി തന്റെ വീട്ടിൽ കുടിപള്ളികൂടമായി തുടങ്ങിയ സ്ഥാപനമാണ് ഇന്ന് വളർച്ചയുടെ പടവുകൾതാണ്ടി പഞ്ചായത്തിലെ ഏറ്റ വുoവലിയ എയ്ഡഡ് സ്ക്കൂൾ ആയിമാറിയത്. പിന്നീടെപ്പോഴോ പുത്തലം കാദർഹാജി എന്ന സാമൂഹ്യ പ്രവർത്തകൻ ഈ സ്ക്കൂൾ സ്വന്തമാക്കീയിരുന്നു. ശീ നാരയണൻ നായർ എന്ന കാരണവർ പൗര ബോധമുള്ള ജനങ്ങളെസൃഷടിക്കു കഎന്ന ലക്ഷ്യത്തേ മുന്നിൽ കണ്ട്കെണ്ട് കാദർ ഹാജിയിൽ നിന്ന് ഈ വിദ്യാലയം വിലക്കൂങ്ങുകയായിരുന്നു .വിദ്യാലയം സ്വന്തമാക്കുക എന്നലക്ഷ്യത്തിനപ്പുറം വിശാലമായ കാഴ്ച്ചപ്പാട് അദ്ധേഹത്തിനുണ്ടായിരുന്നു അതിന്റെ ഭാഗമായി അദ്ധേഹം ചെയ്തത് വെണ്ണക്കോടീന്റെ മണ്ണിൽ നീന്നും വിദ്യാലയത്തിനെ പറിച്ചു നടലായിരുന്നു അതിനായി അദ്ധേഹം തിരഞ്ഞടുത്തത് കാവനൂർ അങ്ങാടിയുടെ ഹൃദയഭാഗം തന്നെയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്ററായി നീലകണ്ഠൻ നബീശൻ അന്ന് സഹഅദ്ധ്യാപകനായി ബീരാൻ കുട്ടി മാസ്റർ മുത്തനൂർ നിയമിതനായി. 9-9-1951 ൽ ആറാം ക്ലാസിന് അoഗീകാരം ലഭിച്ചതോടെ വെണ്ണക്കോട് അതിന്റെ ബാല്യംകൈവിട്ട് അപ്പർ പ്രൈമറി എന്ന കൗമാരത്തിലെത്തി നിൽക്കുന്നു.

"https://schoolwiki.in/index.php?title=വി.എ.യു.പി.എസ്._കാവനൂർ/History&oldid=555109" എന്ന താളിൽനിന്ന് ശേഖരിച്ചത്