സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/Activities
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
തെരേസ്യൻ ആർമി
കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധതയും പരിസ്ഥിതി അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ രുപികൃതമായ തെരേസ്യൻ ആർമി സ്പെക്സ്എന്ന വിവിധോദേശ്യ പദ്ധതി നടപ്പിലാക്കി.
S -സ്നേഹഭവനം
P - പ്ലാസ്റ്റിക് ഫ്രീ ലോക്കാലിറ്റി
E - ഇ ലിറ്ററസി
C - ക്ലിൻ ക്യാംപസ്
K-കിച്ചൻ ഗാർഡൻ
S-സാന്ത്വനം
*സ്നേഹഭവനം:
ഈ പദ്ധതിയുടെ കീഴിൽ സ്കൂളിലെ ഒരു കുട്ടിക്ക് വീട് നിർമ്മിച്ച് നൽകുി
-
സ്നേഹഭവനത്തിന് ബഹു.ജില്ലാ കളക്ടർ ശ്രീമതി വീണ .എൻ.മാധവ് തറക്കല്ലിടുന്നു
-
-
ഏറ്റവും അർഹരായ മറ്റു നാലുകുട്ടികൾക്ക് 25000 രൂപ വീതം ഭവന പുനരുദ്ധാരണ സഹായം നൽകുകയും ചെയ്തു.ഇത് ഒരു തുടർപദ്ധതിയാണ്.
*പ്ലാസ്റ്റിക് ഫ്രീ ലോക്കാലിറ്റി:
വിദ്യാർത്ഥികളിലും സമൂഹത്തിലും പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെകുറിച്ചുള്ള അവബോധം വളർത്തുക ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ വാർഡ്തല ബോധവത്കരണ ക്ലാസ്സ് നടത്തി.ഉപയോഗശൂന്യമായ തുണികൾ കൊണ്ട് സഞ്ചികൾ നിർമ്മിക്കുന്ന വിധം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് കാണിച്ചുകൊടുത്തു.ഈ പ്രവർത്തനത്തിന് വാർഡുമെമ്പർമാരുടെ സഹായം ലഭ്യമായിരുന്നു.
-
പെൻ ബിൻ പദ്ധതി ഉദ്ഘാടനം
-
*ഇ ലിറ്ററസി:
വിദ്യാർത്ഥികളുടെ അമ്മമാർക്ക് കംമ്പ്യൂട്ടർ സാക്ഷരത ക്ലാസ്സ് നടത്തി.
*ക്ലിൻ ക്യാംപസ്:
സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുന്നു.
*കിച്ചൻ ഗാർഡൻ:
സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടത്തുന്നു.ഇവിടുന്നു കിട്ടുന്ന വിഭവങ്ങൾ ഉച്ച ഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നു.ഒപ്പം തന്നെ പച്ചക്കറി വിറ്റുകിട്ടുന്ന പണം അർഹരയാവരെ സഹായിക്കുന്നതിനുപയോഗിക്കുന്നു.
*സാന്ത്വനം:
വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും സ്കൂളിനു ചുറ്റുപാടുള്ള കിടപ്പുരോഗികളെ സന്ദർശിക്കുകയും അവർക്ക് സാന്ത്വനം നൽകുകയും ചെയ്തു.
ചികിത്സാ സഹായ പദ്ധതി,
വേദനിക്കുന്നവരും പാർശ്വവത്ക്കരിക്കപ്പെട്ടവരുമായ സഹജീവികളോട് കരുണ കാണിക്കുക എന്ന വലിയ മുല്യം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിദ്യാലയത്തിൽ ആരംഭിച്ചത്.എല്ലാ വെള്ളിയാഴ്ചകളിലും എല്ലാ ക്ലാസിലും ചികിത്സാ നിധിയുടെ പെട്ടിയുമായ് ലീഡർ എത്തും.കുട്ടികൾ ഒരു രൂപയിൽ കുറയാത്ത സംഖ്യ പെട്ടിയിൽ നിക്ഷേപിക്കും. മാരക രോഗങ്ങൾ ബാധിച്ചവരെ നിരവധി പേർക്ക് സഹായധനം നല്കുവാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്
പ്രവേശനോത്സവം,
-
പ്രവേശനോത്സവം 2018-19
സ്പോർട്ട്സ് ,
കെ.സി.വേണുഗോപാൽ എം.പിയുടെ സ്കൂൾ ഡെവലപ്മെന്റ് ഫണ്ടുപയോഗിച്ച് നിർമ്മിച്ച വളരെ മികച്ച ഗ്രൗണ്ടാണ് സ്കൂളിൽ ഉള്ളത് .
അത് ലറ്റിക് ഇനങ്ങളിൽ കുട്ടികൾക്ക് നല്ല രീതിയിലുളള പരിശീലനം നല്കുന്നു .ഫുട്ബാൾ ,ബാസ്ക്കറ്റ് ബാൾ ,ബാഡ്മിന്റൺ, നീന്തൽചെസ് തുടങ്ങിയ ഇനങ്ങളിലും കുട്ടികൾക്ക് പരിശീലനം നല്കുന്നു .
-
ഫുട്ട്ബാൾ ,ബാസ്ക്കറ്റ് ബാൾ കോർട്ട്
-
ബാസ്ക്കറ്റ് ബാൾ കോർട്ട്
-
ബാഡ്മിന്റൺ കോർട്ട്
ഫുടബോളിന്റെ ചൂടിൽ ഞങ്ങളും ഫുടബേളിന്റെ ചൂടിൽ ലോകം മുഴുവൻ നിൽക്കുമ്പോൾ അതിന്റെ അവേശത്തിൽ സെന്റ് തെരേസാസ് സ്കൂളും കുട്ടികളും. സ്കളിൽ നടത്തിയ മിനി വേൾഡ് കപ്പിന് ക്ലസ് അടിസ്ഥാനത്തിൽ ടീം തിരിച്ചു വേൾഡ കപ്പ് നടത്തി.
പരിസ്ഥിതി ദിനാചരണം
പോൾട്രി ക്ലബ്
സ്കൂൾ പോൾട്രി ക്ലബിനായ് തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിൽ നിന്നും സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്ക് കോഴികളെയും അവയെ വളർത്തുന്നതിനുള്ള സൗകര്യവും നല്കുന്നു .
കലാ സാഹിത്യം
സ്കൂൾ തലത്തിൽ ഹൗസടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തുന്നു. വിജയികളെ ഉപജില്ലാ ,ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു .വഞ്ചിപ്പാട്ട് ,നാടൻ പാട്ട് ,ചെണ്ടമേളം എന്നിവയിൽ സ്കൂൾ തലത്തിൽ പ്രത്യേകം പരിശീലനം നല്കുന്നു
-
2018-19 ആർട്ട്സ് ഡേ - "സ്പർശം" ഉദ്ഘാടനം
കിഡ്സ് ഫെസ്റ്റ്
സ്കൂളിന്റെ സമീപ പ്രദേശത്തുള്ള അംഗൻവാടികളിലേയും നഴ്സറികളിലേയും കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ഉത്സവം.കുട്ടികൾക്കായ് ചിത്രരചനാ മത്സരം,പെയിന്റിംഗ് മത്സരം, സിനിമാ പ്രദർശനം തുടങ്ങിയവ നടന്നു.ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയും നല്കി
ഗ്രന്ഥശാല
അക്ഷരങ്ങൾ കൊണ്ട് തിരിതെളിയിച്ച് ജൂൺ 19-ാം തീയതി ലൈബ്രറി പ്രവർത്തനങ്ങൾ ആരംഭിച്ചു.കഥ,വായന,ക്വിസ്സ്,ആസ്വാദനക്കുറിപ്പ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി.പത്രപാരായണത്തിനായി പലതരം പത്രങ്ങൾ വരുത്തുകയും സ്കൂൾ ലൈബ്രറിയിലെ എണ്ണൂറോളം പുസ്തകങ്ങൾ പല തലങ്ങളായി തരം തിരിച്ച് കുുട്ടികൾക്ക് വിതരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.ഇവ വിദ്യാർത്ഥികൾ കൈമാറി വായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
-
കുട്ടികൾക്കായ് നടത്തിയ പുസ്തകപ്രദർശനം
സ്കൂൾ വർഷാരംഭത്തിനു മുൻപേതന്നെ മാനേജരും സ്റ്റാഫ് കൗൺസിലും ഒന്നിച്ചുചേർന്ന് അതാതുവർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.പ്രവേശനോത്സവത്തോടുകൂടി അദ്ധ്യായനവർഷം ആരംഭിക്കുന്നു.ആദ്യദിവസം സ്റ്റാഫ് കൗൺസിൽ കൂടി വിവിധപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാനുള്ള അദ്ധ്യാപകരെ തെരെഞ്ഞടുക്കുന്നു.
വിവിധ ക്ലബുകൾ
- കലോത്സവകമ്മിറ്റി
- വിദ്യാരംഗംകലാസാഹിത്യവേദി
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- മാതമാറ്റിക്സ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- കായിക ക്ലബ്
- പ്രവൃത്തിപരിചയ ക്ലബ്
- വിദ്യാർത്ഥിക്ഷേമ ക്ലബ്
- ലിറ്റിൽകൈറ്റ്സ്
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- ലൈബ്രറി കൗൺസിൽ
സ്കൂൾ P.T.A
സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയിൽ സ്കൂൾ P.T.A വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ജൂൺ മാസത്തിൽതന്നെ P.T.A ജനറൽ ബോഡി ചേരുകയും പുതിയ ഭാരവാഹികളെ തെരെഞ്ഞടുക്കുകയും ചെയ്യുന്നു.സ്കൂളിന്റെ ക്രിയാത്മക പ്രവർത്തനങ്ങളില തികഞ്ഞ ഉത്തരവാദിത്വത്തോടും സഹകരണത്തോടും കൂടി കൂടി പ്രവർത്തിക്കുവാൻ P.T.A അംഗങ്ങൾ കാണിക്കുന്ന ആത്മാർത്ഥത പ്രശംസനാർഹമാണ്.2017-18 അധ്യായന വർഷത്തിലെ പി.റ്റി.എ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ Sound system,C.C.T.V Camera എന്നിവ സ്ഥാപിച്ചു.കരാട്ടേ,യോഗാ ക്ലാസ്സ്,ബോധവത്കരണ ക്ലാസുകൾ എന്നീ പാഠ്യതരവിഷയങ്ങൾ പി.റ്റി.എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കി.
I.T അധിഷ്ഠിത വിദ്യാഭ്യാസം
20 കംപ്യൂട്ടറുകൾ അടങ്ങിയ (ഹൈസ്കൂൾ+യൂപി) ഐ ഐ റ്റി ലാബും ഐറ്റക്ക് നിലവാരത്തിലുള്ള ക്ലാസ്മുറികളും പഠനത്തെ സഹയിക്കുന്നു. ഓരോ വിഷയങ്ങളും ഐ.റ്റി അധിഷ്ഠിതമായി പഠിപ്പിക്കുവാൻ അധ്യാപകർ തത്പരരാണ്. സ്കൂളിലെ കുട്ടികൾ ഐ റ്റി മേളയിൽ പങ്കെടുക്കുകയും വിജയികളാകുുകയും ചെയ്യാറുണ്ട്. എസ് ഐ റ്റി സി, ജോയിന്റ് എസ് ഐ റ്റി എന്നിവരായി ശ്രീമതി. ജിത്തു ജേയി, ശ്രീ. വിൻസി മോൾ എന്നിവർ പ്രവർത്തിക്കുന്നു.
-
നവീകരിച്ച കംപ്യൂട്ടർ ലാബ് ഉദ്ഘാടനം
-
കുട്ടികൂട്ടം
ക്ലാസ് തലത്തിൽ നിന്നു ഐ.റ്റി യോട് താത്പര്യം ഉള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകാനായി അവർക്ക് ഹായി കുട്ടികൂട്ടം എന്ന ക്ലബ് രൂപികരിച്ചു. 12-6-2017ന് തിങ്കളാഴ്ച 11.30നു് സ്കൂൾ മാനേജർ ഫാദർ ജോഷി മുരിക്കേലിൽ സി.എം.ഐ ഉദ്ഘാടനം ചെയ്തു.അടുത്ത പടിയായി കുട്ടികൾക്ക് ഓണം, ക്രസ്തുമസ് അവധികളിൽ ക്ലസ് വെച്ചു.കുട്ടികളെ അവരുടെ താത്പര്യം അനുസരിച്ച് 5 മേഖലകളിലേക്ക് തിരിചു. ഓരോ മേഖലകൾക്ക് വിവിധ സ്കൂളുകളിൽ വെച്ച് അധ്യാപകർ ക്ലാസ് കൊടുത്തു. ഓണത്തിന്റെ ഭാഗമായി കുട്ടികൂട്ടം കുട്ടികൾ സാബത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ കുടമ്പത്തിനു ഓണ കിറ്റു വിതരണം ചെയതു.
-
കുട്ടിക്കൂട്ടം അംഗങ്ങൾ ഓണക്കിറ്റ് തയ്യാറാക്കുന്നു
-
ഓണക്കിറ്റ് വിതരണം