ജി.എൽ.പി.എസ്.ചാത്തന്നൂർ/History

Schoolwiki സംരംഭത്തിൽ നിന്ന്
18:48, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20505 (സംവാദം | സംഭാവനകൾ) (→‎നാൾവഴികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

ചാത്തന്നൂർ ഗവ.എൽ.പി. സ്ക്കൂൾ, ആരംഭിക്കുന്നത് 1906-07 കാലഘട്ടങ്ങളിൽ ആണ്. ആ കാലഘട്ടത്തിൽ മാതുപ്പുള്ളി പള്ളിക്കു സമീപമുള്ള ഒരു പറമ്പിൽ പണിത താത്കാലിക സമുച്ചയത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. അവിടെ ഏതാനും കാലം പ്രവർത്തിച്ചതിനു ശേഷം ആണ് സ്കൂൾ ഇപ്പോൾ ഉള്ള ചാത്തന്നൂരിലേക്കു മാറ്റി സ്ഥാപിക്കുന്നത്. അങ്ങനെ ഒരു നൂറ്റാണ്ടിലേറേ ചരിത്രവും പാരമ്പര്യവുമുള്ള ഈ വിദ്യാലായം 2007 ൽ വിപുലമായി ശതാബ്‌ധി ആഘോഷികുകയുണ്ടായി. 08/10/1912 മുതലുള്ള ചരിത്രപരമായ രേഖകൾ ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 1912 മുതൽ എലിമെൻററി സ്ക്കൂൾ ചാത്തന്നൂർ എന്ന പേരിൽ പൊന്നാനി താലൂക് ബോർഡ്നിന്റെ കീഴിൽ ആണ് സ്കൂൾ പ്രവൃത്തിച്ചിരുന്നത്. പൊന്നാനി താലൂക് ബോർഡ് പ്രസിഡണ്ട് ആയിരുന്ന് നിയനാമനാധികാരി. 1912 ൽ എൻ. ഗോപാലൻ നായർ ആയിരുന്നു ഈ സ്ക്കൂളിലെ പ്രധാനാദ്ധ്യാപകൻ.

നാൾവഴികൾ

1912 ലെ രേഖകൾ അനുസരിച്ചു സി.ആർ. നാരായണ മൂസ്സ്, വി. ഗോപാലമേനോൻ, ജി. ചാത്തുക്കുറുപ്, ആർ. കല്യാണകൃഷ്ണ അയ്യർ, എം.പി. കൃഷ്ണപിഷാരടി എന്നിവർ പ്രസ്തുത വിദ്യാലയത്തിലെ മുൻകാല അദ്ധ്യാപകർ ആയിരുന്നു. 1920 കളിൽ ഈ സ്ഥാപനം ബോർഡ് എലിമെന്ററി സ്കൂൾ ആയി മാറി. അന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനം ഇവിടെ നടന്നിരുന്നു. 1935-36 കാലം മുതൽ ചാത്തന്നൂർ ഹയർ എലിമെന്ററി സ്കൂൾ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായി. 1957 വരെ അത് തുടർന്നു പോന്നു. പിന്നീട് ഇത് ചാത്തന്നൂർ ഗവ. അപ്പർ പ്രൈമറി സ്കൂൾ ആയിമാറി. 1961 ൽ യൂ.പി. വിഭാഗം ചാത്തന്നൂർ ഗവ. ഹൈസ്കൂളിനോട് (1949 ൽ സ്ഥാപിതം ) കൂട്ടിച്ചേർത്തു. അങ്ങനെ 1961 മുതലാണ് ഈ സ്കൂൾ ഇന്ന് കാണുന്ന രീതിയിലുള്ള എൽ.പി. മാത്രമായി പ്രവർത്തിച്ചു തുടങ്ങിയത്.

ജി.എൽ.പി.എസ്. ചാത്തനൂർ സ്കൂൾ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം കെട്ടിടം

പാഠ്യപദ്ധതി

1920 കളിൽ ഇ സ്ഥാപനം ബോർഡ് ഹയർ എലിമെന്ററി സ്കൂളായിട്ടാണ് പ്രവർത്തിച്ചിരുന്നത്. അന്നു ഏഴാം ക്ലാസ് വരെയുള്ള പഠനം ഇവിടെ നടന്നിരുന്നു. ആദ്യകാലത്ത്‌ നാലാം ക്ലാസ്സിൽ പബ്ലിക് പരീക്ഷ ആയിരുന്നു. ഇന്ത്യൻ ചരിത്രം, ലോകചരിത്രം, ഗണിതം , മറ്റു ശാസ്ത്രവിഷയങ്ങൾ എന്നിവയും ചിത്രരചന, തുന്നൽ, പാചകം എന്നിവയും ഇവിടെ പഠന വിഷയങ്ങൾ ആയിരുന്നു. നാലാം ക്ലാസിനു ശേഷം ഒരു വർഷം പ്രിപ്പറേറ്ററി ക്ലാസ് പഠിച്ചതിനു ശേഷമാണ് അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനം നല്കിയിരുന്നത്. നാലര ക്ലാസ് എന്നറിയപ്പെട്ടിരുന്ന പ്രസ്തുത ക്ലാസ്സിൽ ഇംഗ്ലീഷ്, ഗണിതം എന്നിവയായിരുന്നു വിഷയങ്ങൾ. പിന്നീട് പ്രവേശനം ലഭിക്കുന്നത് ഫസ്റ്റ് ഫോമിലേക്കാണ്. തേർഡ് ഫോറം എന്നതു ഏഴാം ക്ലാസിനു തുല്യമാണ്. ഏഴാം ക്ലാസ്സിലെ പരീക്ഷ പബ്ലിക് പരീക്ഷയായിരുന്നു. ഇ.എൽ.എസ്.ഇ. എന്നറിയപ്പെട്ടിരുന്ന പ്രസ്‌തുത പരീക്ഷ പാസായാൽ അധ്യാപകനായിട്ടു നേരിട്ട് നിയമനം ലഭിക്കുമായിരുന്നു.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചാത്തന്നൂർ/History&oldid=547882" എന്ന താളിൽനിന്ന് ശേഖരിച്ചത്