കൂടുതൽ വിവരങ്ങൾ:
അമ്മഭാഷയെ സംരക്ഷിക്കുക
ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ നമ്മുടെ മാതൃഭാഷയായ മലയാളം ഇന്ന് പൊതുവിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നുപോലും അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷിനോടുള്ള ആധുനിക മലയാളികളുടെ ഈ ഭ്രമം നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും വലിയൊരു ഭീഷണിയാണ്. മറ്റേതൊരു ഭാഷയും നാം പഠിക്കുന്നതും പഠിപ്പിക്കുന്നതും മാതൃഭാഷയ്ക്ക് അർഹമായ സ്ഥാനവും അംഗീകാരവും നല്കിക്കൊണ്ടുമാത്രം ആയിരിക്കണം. മാതൃഭാഷയുടെ മാഹാത്മ്യമറിഞ്ഞ് അതിനെ നെഞ്ചേറ്റുവാനും ഭാഷാസ്നേഹികളായി വളരാനും ഭാഷാപ്രയോഗത്തിലും വ്യവഹാരരൂപങ്ങളിലും സർഗ്ഗാത്മകപ്രവർത്തനങ്ങളിലും പ്രാപ്തരാ വാനും നമ്മുടെ കുട്ടികൾക്ക് കഴിയണം.