എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : ശ്രീ കുര്യൻ ജോസഫ് (കായികാദ്ധ്യാപകൻ)‌
ഞങ്ങളുടെ കളിക്കളം

ആമുഖം

കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ കുമാരി രശ്മി വിജയൻ വെള്ളി, സ്വർണ്ണമെഡലുകൾ നേടി.

പ്രവർത്തനരീതി

കുട്ടികൾക്ക് കായിക പരിശീലനത്തിനുള്ള പീരീഡുകളിലും അദ്ധ്യയനദിവസങ്ങളിൽ വൈകുന്നേരവും വിവിധ കളികളിലും കായികമത്സരഇനങ്ങളിലും പരിശീലനം നൽകിവരുന്നു. ചെസ്സ് കരാട്ടേ മുതലായവയ്ക്ക് പ്രത്യേക പരിശീലകരും ഉണ്ട്.

കരാട്ടേ ക്ലാസ്സ്

വിദ്യാർത്ഥിനികൾ കരാട്ടേ പരിശീലനത്തിൽ (പരിശീലക - ശ്രീമതി ഷാന്റി മുരളി, പൂർവ്വവിദ്യാർത്ഥിനി)


സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും പെൺകുട്ടികൾക്കായി കരാട്ടേ ക്ലാസ്സുകൾ നടത്തുന്നുണ്ട്. പൂർവ്വ വിദ്യാർത്ഥിനി ഷാന്റി മുരളിയാണ് പരിശീലക. ആഴ്ചയിൽ രണ്ടുദിവസം പരിശീലനനം നൽകുന്നുണ്ട്. സംസ്ഥാനതല മത്സരങ്ങൾ വരെ ഈ സ്ക്കൂളിലെ വിദ്യാർത്ഥിനികൾ മതസരത്തിൽ പങ്കെടുത്തിട്ടുണ്ട്.


സ്പോർട്സ് ക്ലബ്ബ് വാർത്തകൾ

ദേശീയ കായിക ദിനം ആഘോഷിച്ചു

കൂത്താട്ടുകുളം: ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദര സൂചകമായാണ് ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലും ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ പെനാൽറ്റി കിക്ക് മത്സരം കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫ് കിക്ക്ഓഫ് ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഗോപു ഗിരീഷ് മത്സരവിജയിയായി.


കൂത്താട്ടുകുളം ഹൈസ്ക്കൂൾ ക്രിക്കറ്റ് ജേതാക്കളായി

പാലക്കുഴ ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചുനടന്ന ഉപജില്ലാ ഗെയിംസിൽ സബ് ജൂനിയർ ക്രിക്കറ്റ് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ജേതാക്കളായി. ക്യാപ്റ്റൻ അബിൻ തോമസിന്റെ നേതൃത്വത്തിലുള്ള പതിനാല് പേരടങ്ങുന്ന ടീമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ക്കൂൾ കായികാദ്ധ്യാപകൻ ശ്രീ കര്യൻ ജോസഫ് ആണ്.


സംസ്ഥാന കായികമേളയിൽ പങ്കെടുത്തവർ

താഴെ പറയുന്ന കുട്ടികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്

കിരൺകുമാർ
ചന്തു വി നായർ 2004-05,2006-07
അതുൽ രാജേന്ദ്രൻ 2004-05
അഖിൽ ഇ. എ 2007-08
വിനു കെ എസ് 2004-05
അഖിൽ ജി രാജാ 2004-05,2006-07
ബിനീഷ് കെ രവി
വിഷ്ണു വി
നിതിൻ റോയ് 2005-06,2006-07,2007-08
ശരത് വി. ടി
രാജീവ് ജി 2000-01
ശരത് എം എസ് 2008-09
അമൽ ജി രാജാ 2007-08
രാഹുൽ രാജ് 2007-08

ചിത്രശാല

കുട്ടികൾ കായിക പരിശീലനത്തിൽ
കുട്ടികൾ കായിക പരിശീലനത്തിൽ
കുട്ടികൾ കായിക പരിശീലനത്തിൽ
ക്രിക്കറ്റ് ടീം കായികാധ്യാപകൻ ശ്രീ കുര്യൻ ജോസഫിനോടൊപ്പം
പെനാൽറ്റി കിക്ക് മത്സരം കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫ് കിക്ക്ഓഫ് ചെയ്യുന്നു.