പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്
| പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട് | |
|---|---|
| വിലാസം | |
താഴേക്കോട് മലപ്പുറം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 19-12-2009 | Ptmhsstkd |
ചരിത്രം
1976 – 77 വിദ്യാഭ്യാസ വര്‍ഷത്തില്‍ നാലകത്ത് സൂപ്പി സാഹിബിന്റെ പരിശ്രമ ഫലമായി അദ്ദേഹത്തിന്റെ പിതാവായ നാലകത്ത് മൊയ്തീന് സാഹിബിന്റെ മാനേജ്മെന്റില്‍ താഴേക്കോട് പ്രദേശത്ത് ഒരു യു.പി സ്കൂള്‍ അനുവദിക്കപ്പെട്ടു.അഞ്ചാം ക്ലാസോടെ പ്രവര്‍ത്തനം ആരംഭിച്ച പ്രസ്തുത വിദ്യാലയം പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറിസ്കൂള്‍ എന്ന നാമധേയത്തില്‍ അറിയപ്പെട്ടു. തുടര്‍ന്ന് സൂപ്പി സാഹിബിന്റെ പരിശ്രമ ഫലമായി 1979- 80 ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം സര്‍വ്വകലാശാലകളില്‍ നിന്ന് വേര്‍പ്പെടുത്തി ഹൈസ്കൂളുകളോട് ചേര്‍ക്കുവാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തിന്റെ ഭാഗമായി രണ്ടായിരത്തില്‍ പ്ലസ്ടു ക്ലാസുകള്‍ തുടങ്ങുവാന്‍ തിരഞ്ഞെടുക്കപ്പെട്ട സുകൂളുകളില്‍ ഈ വിദ്യാലയം ഉള്‍പ്പെട്ടു. അങ്ങനെ 2000-2001 വര്‍ഷത്തില്‍ ആദ്യത്തേ ഹയര്‍ സെക്കന്ററി ബാച്ച് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ നാട്ടുകാരുടെ ചില ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.
1976-ല്‍ ആറ് അദ്ധ്യാപകരും 149 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 3412 വിദ്യാര്‍ത്ഥികളും 130 അദ്ധ്യാപകരും 11 അനദ്ധ്യാപക ജീവനക്കാരും സേവനമനുഷ്ഠിച്ചു വരുന്നു.
മാനേജ്മെന്റ്
മാനേജറായിരുന്ന നാലകത്ത് മൊയ്തീന് സാഹിബിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മൂത്തമകനായ നാലകത്ത് മുഹമ്മദ് എന്ന മാനു ഹാജി മാനേജറുടെ ചുമതല നിര്‍വ്വഹിച്ച് വരുന്നു. നാലകത്ത് സൂപ്പി,നാലകത്ത് മൊയ്തുപ്പ, നാലകത്ത് ഹംസ, നാലകത്ത് ഹസ്സന്‍കുട്ടി,നാലകത്ത് അബ്ദുമാസ്റ്റര് എന്നിവര്‍ മാനേജ്മെന്റ് പ്രതിനിധികളണ്.
ഭൗതികസൗകര്യങ്ങള്
3 ഏക്കര്‍ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.42 ക്ലാസ്സ് മുറികളിലായി ഹൈസ്കൂള്‍ ക്ലാസുകളും, 25ക്ലാസ്സുകളിലായി യു.പി ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു. യര്‍ സെക്കന്ററി ക്ലാസുകള്‍ക്ക് ആവശ്യമായ കെട്ടിടങ്ങള്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ലാബ്, ലൈബ്രറി എന്നിവ ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നു. സയന്‍സിനു രണ്ടു ബാച്ചുകളും ഹ്യുമാനിറ്റീസിന് ഒരു ബാച്ചുമാണ് ഇവിടെ ഉള്ളത്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മാനേജറായിരുന്ന നാലകത്ത് മൊയ്തീന് സാഹിബിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മൂത്തമകനായ നാലകത്ത് മുഹമ്മദ് എന്ന മാനു ഹാജി മാനേജറുടെ ചുമതല നിര്‍വ്വഹിച്ച് വരുന്നു. നാലകത്ത് സൂപ്പി,നാലകത്ത് മൊയ്തുപ്പ, നാലകത്ത് ഹംസ, നാലകത്ത് ഹസ്സന്‍കുട്ടി,നാലകത്ത് അബ്ദുമാസ്റ്റര് എന്നിവര്‍ മാനേജ്മെന്റ് പ്രതിനിധികളണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വിരമിച്ച ഹെഡ് മാസ്റ്റര്‍മാര്‍ 1.ശ്രീ . സി എച്ച് വീരാവുണ്ണി മാസ്റ്റര്‍ ( 1979-95) 2.ശ്രീ മാത്യു സ്കറിയ (1995-2007)
സര്‍വ്വീസിലിരുന്ന് മരിച്ച അദ്ധ്യാപകര്‍ 1.ശ്രീഫിലിപ്പ് മാത്യു (ബയോളജി)(3/6/1985- 25/10/2002) 2.ശ്രീഹൈദരാലി. പി (ഹിന്ദി) (15/7/1978-6/11/2006)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.952684" lon="76.312602" zoom="17" width="300" height="300" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
10.953432, 76.312848
PTMHSS THAZHEKODE
</googlemap>
|