നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/History
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വള്ളുവനാടിന്റെ ഭാഗമായിരുന്ന കൊളത്തൂരിൽ 1927-ൽ ചെറുകര ചിറക്കൽ താച്ചു എഴുത്തച്ചൻ ആണ് മൂന്നാം തരം വരെയുള്ള ഒരു എലിമെന്റെറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ക്കൂൾ തുടങ്ങി കുറച്ച് വർഷങ്ങൾക്ക് ശേഷം വയമ്പറ്റ വാരിയം സ്ക്കൂൾ ഏറ്റെടുത്തു.പത്മാവതി വാരസ്യാർ ആയിരുന്നു അന്നത്തെ മേനേജർ. 1946 സ്ക്കൂൾ യു.പി. വിഭാഗം പ്രവർത്തനമാരംഭിച്ചു.1954-ൽ സ്ക്കൂൾ കേന്ദീകരിച്ച് രൂപികരിച്ച കലാ സിമതി കൊളത്തൂരിന്റെ ചരിത്രത്തിലെ നാഴിക കല്ലാണ്. 1960-ൽ പി.പി. ഉമ്മർകോയ കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് നാഷണൽ യു.പി. സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി. മനോമോഹന പണിക്കർ ആയിരുന്ന പ്രഥമ ഹെഡ് മാസ്റ്റർ 1927-ൽ ഏകാധ്യാപിക വിദ്യാലയമായിരുന്ന നാഷണൽ സ്ക്കൂൾ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളിൽ ഒന്നാണ്. സ്കൂളിന്റെ ഉയർച്ചയിൽ അഹോരാത്രം പ്രവർത്തിച്ച ശ്രീ.കെ.എസ്.ഉണ്ണി മഹാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി സ്കൂൾ എെ.ടി. കെട്ടിടത്തിന് ശ്രീ. കെ.എസ്. ഉണ്ണി സ്മാരക എെ.ടി.സെന്റർ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.ഹൈസ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ ഒറ്റപ്പാലം ആർ.ഡി.ഒ ആയിരുന്ന പ്രശസ്ത സഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കോഴിപ്പുറത്ത് മാധവമേനോനാണ് നിർവ്വഹിച്ചത്.ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ ഷൊർണ്ണൂർ കെ.പി.ആർ.ഹൈസ്കൂളിലെ മുൻ അധ്യാപകനായിരുന്ന ശ്രീ.സി.കെ.മൻമോഹനപണിക്കരായിരുന്നു.കാലാനുസൃതമായ മാറ്റം ഉൾകൊണ്ട് പ്രവർത്തിക്കാൻ സന്നദ്ധരായ പൂർവ്വീകരും,നവീനരായ അധ്യാപകരുടേയും,തങ്ങളുടെ കടമ നിറവേറ്റുന്നതിന് സകലവിധ സഹകരണവും നൽകിയ നാട്ടുകാരുടേയും ശ്രമങ്ങളാണ് നാഷണൽ സ്കൂളിന്റെ ഉയർച്ചക്കു പിന്നിൽ.രാഷ്ട്രീയ കലാ-സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 1927ൽ ഏകാധ്യാപക വിദ്യാലയമായിരുന്ന നാഷണൽ എലമെന്ററി സ്കൂൾ പടിപടിയായാണ് വളർന്നുവന്നത്. വർഷങ്ങൾ പിന്നിട്ടപ്പോൾ സ്കൂളിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. ശ്രീ.ശകുന്തള വാരസ്യാരമ്മയുടെ മാനേജ്മെന്റിൽ 125 ൽ അധികം അധ്യാപകരും 2500ൽ അധികം കുട്ടികളുമുള്ള വലിയൊരു സ്കൂളാണ് ഇന്നുള്ളത്.വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം 1995 ൽ നാഷണൽ എൽ.പി.സ്കൂൾ പുത്തില്ലത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.2002ൽ ഹയർസെക്കന്ററിസ്കൂളായി ഉയർന്നു.1 മുതൽ 12 വരെ പഠിക്കുന്ന കുട്ടികളും ,പഠിപ്പിക്കുന്ന അധ്യാപകരും ഒറ്റകെട്ടായി ഏകാഭിപ്രായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നതിനുള്ള കാരണം നാൾവഴികളുടെ പാരമ്പര്യം തന്നെയാണ്.