സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/വിദ്യാരംഗം‌-17/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckcghs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു കുട്ടികളെ അവരുടെ താൽപര്യത്തിനും ശേഷികൾക്കും അനുസരണമായി കഥ,കവിത,ചിത്രം,ആലാപനം,നാടകം എന്നീ ആറു കൂട്ടങ്ങളാക്കി.

കഥക്കൂട്ടം

ബഷീർ,കാരൂർ,ഒ.വി വിജയൻ ,എം.ടി ,മാധവിക്കുട്ടി,മുകുന്ദൻ എന്നീ പ്രശസ്തരായ സാഹിത്യകാരൻമാരുടെ ക്രതികൾ കഥക്കൂട്ടത്തിൽ അവതരിപ്പിച്ചു.കുട്ടികൾ സ്വന്തം രചനകൾ അവതരിപ്പിച്ചു.

കവിത ക്കൂട്ടം

കുമാരനാശാൻ,വൈലോപ്പിള്ളി,ബാലാമണിയമ്മ, ജി.ശങ്കരക്കുറുപ്പ് എന്നിവരുടെ രചകൾ ഈണത്തിൽ ചൊല്ലി.കൂടാതെ സ്വന്തം കവിതകൾ അവതരിപ്പിച്ചു

വായനാ ക്കൂട്ടം

ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വായിക്കുകയും വായനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. വായനാ ദിനത്തിൽ ക്ളാസിൽ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു.

നാടൻ പാട്ട്

യു.പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നും കുട്ടികൾ സംഘമായി നാടന്ഡപാട്ടുകൾ അവതരിപ്പിക്കുകയും ശേഖരിക്കുകയും ചയ്തു