ഉള്ളടക്കത്തിലേക്ക് പോവുക

സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
തങ്കി , കടക്കരപ്പള്ളി , പ്രദേശങ്ങൾ കൊച്ചി രാജാവിന്റെ സാമന്തരായിരുന്ന അർത്തുങ്കൽ കേന്ദ്രമായി ഭരിച്ചിരുന്ന മൂത്തേടത്ത് സ്വരൂപകാർക്ക് ലഭിക്കുകയും തുടര‍ന്ന് 1762-ൽ രാമവർമ്മ കരപ്പുറം പിടിച്ചടക്കിയതോടെ തങ്കി പ്രദേശം തിരുവതാംകൂറിന്റെ ഭാഗമായി തീരുകയും ചെയ്തു.വെളളക്കെട്ട് നിറഞ്ഞ പ്രദേശം എന്നര‍ത്ഥത്തിൽ പോര‍ച്ചുഗീസ് ഭാഷയിൽ നിന്ന് തങ്കി എന്നപേരുണ്ടായി എന്നാണ് ​ഐതിഹം. 
തങ്കിയ്ക്ക് ആ പേരു ലഭിച്ചതെങ്ങനെ
 മലയാളക്കരയിൽ
 മലയാളക്കരയിൽ കിഴക്കിന്റെ വെനീസിന്റെ ഉത്തര പശ്ചിമാതിർത്തിയിൽ കടപ്പുറത്തിന്റെ ഭാഗമായി അറബിക്കടലിന്റെ താരാട്ട് പാട്ട് കേട്ട് കേരത്തലപ്പുകൾ ആലോലമാടുന്ന പ്രകൃതി രമണീയത നിറഞ്ഞു തുളുമ്പുന്ന കടക്കരപ്പള്ളിയിലെ ഒരു അനുഗ്രഹീത പ്രദേശമാണ് തങ്കി. കേരള ചരിത്രം മാറ്റിയെഴുതപെട്ടേക്കാവുന്ന ചരിത്ര വേരുകൾ മൺമറഞ്ഞു കിടക്കുന്ന ഒരു പ്രദേശമാണിത്. എ.ഡി പതിനൊന്നാം നൂറ്റാണ്ടിനു മുൻപ് കരപ്പുറം പ്രദേശം കടലിനടിയിൽ ആയിരുന്നുവെന്നും വൻ പ്രകമ്പനങ്ങളോ, കൊച്ചി തുറമുഖ രൂപീകരണവുമായി  ബന്ധപ്പെട്ട് തെക്കോട്ട് എക്കൽ അടിഞ്ഞോ രൂപാന്തരപ്പെട്ടത് ആകണം കരപ്പുറം എന്ന് അനുമാനിക്കാൻ ഉള്ള ഒത്തിരി തെളിവുകൾ ചരിത്രാന്വേഷികൾക്ക് ഇവിടുത്തെ ഭൂമിശാസ്ത്ര സവിശേഷതകളിൽ നിന്നും മനസ്സിലാക്കാം.
                         പണ്ട് ചെമ്പകശ്ശേരി രാജവംശത്തിന് അധീനതയിലായിരുന്ന പ്രദേശമായിരുന്നു തങ്കി. കൊച്ചി രാജവംശത്തിന്റെ ഭാഗമായിതിർന്നതിനു പിന്നിൽ പോർച്ചുഗീസ് നാവിക പടത്തലവനും പിന്നീട് കൊച്ചി രാജാവിന്റെ സർവസൈന്യാധിപനും ആയിത്തീർന്ന ആൻഡ്രൂസ് പെരേരയ്ക്ക് അനിഷേധ്യമായ പങ്കുണ്ട്. അർത്തുങ്കൽ കൊച്ചി രാജാവ് പണികഴിപ്പിച്ച അരങ്ങംപറമ്പ് ബംഗ്ലാവിൽ താമസമാക്കിയ ആൻഡ്രൂസ് പെരേരയ്ക്ക് പിൻതലമുറക്കാരാണ് അന്ത്രപ്പേര്ന്മാർ. കൊച്ചിരാജാവ് കര മൊഴിയായി കൽപ്പിച്ചു നൽകിയ അർത്തുങ്കൽ,തങ്കി പ്രദേശങ്ങളിൽ താമസിച്ച് ഇവർ പിന്നീട് നാടുവാഴികളും ഫ്യൂഡൽ പ്രഭുക്കന്മാരും ആയി തീർന്നു.
                        അന്ത്രപ്പേർ കുടുംബാംഗങ്ങൾ അധികവും തങ്കിയിലാണ് നി വസിച്ചത് എന്നതും തങ്കിയുടെ അക്കാലത്തെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. വെള്ളക്കെട്ടും, ചതുപ്പും,ചിറകളും , പാടങ്ങളുമായി വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം വെള്ളക്കെട്ട് എന്നർത്ഥമുള്ള  'TANK' എന്ന പദത്തിൽ നിന്ന് ശബ്ദരൂപഭേദമുണ്ടായി തങ്കിയായിതീർന്നിരിക്കുന്നു. ഇതാണ് തങ്കി എന്ന സ്ഥല നാമത്തിനു പിന്നിൽ അനുമാനിക്കാനുള്ള വസ്തുത.