ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/എന്റെ ഗ്രാമം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ളോക്കു പരിധിയിൽ വരുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാവാലം . ഈ പഞ്ചായത്തിന് 17.25 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്.
ദ്വീപിന് സമാനമായ സ്ഥലമാണിത്. പമ്പാനദിയുടെ കൈവഴിയും ഇതോട് ചേർന്നുകിടക്കുന്ന മറ്റു ജലാശയങ്ങളും നാടിനെ ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമാക്കുന്നു. രണ്ട് വലിയ കായലുകളും എട്ടു പാടശേഖരങ്ങളും ഇവിടെയുണ്ട്. ഈ ഗ്രാമത്തിൽപ്പെട്ട പാടത്താണ് ആദ്യമായി ചക്രങ്ങൾക്കു ശേഷം വെള്ളം വറ്റിക്കാനുള്ള നീരാവി യന്ത്രം പ്രവർത്തിപ്പിച്ചത്. കാവാലം ചുണ്ടൻ എന്ന മത്സരവള്ളം ഈ നാടിന്റെ അഭിമാനമാണ്.
പുരാതനമായ പള്ളിയറക്കാവ് ദേവി ക്ഷേത്രമാണ് ഈ പ്രദേശത്തെ മുഖ്യ ക്ഷേത്രം ആയി കരുതപ്പെടുന്നത്.
ധാരാളം കാവുകളും അളങ്ങളും( കായലുകളും ) ഉള്ള സ്ഥലമായതിനാലാണ് കാവാലം എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു . പുരാതനമായ ഒരു കാർഷിക സംസ്കൃതിയുടെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു ഭൂമിക ആണിത് .
അതിരുകൾ
കിഴക്ക് - പുളിമൂട് ഉച്ചേത്തറ തോട്
പടിഞ്ഞാറ് - ആറ്റുമുഖം തരിശുകായൽ
വടക്ക് - കരിയൂർ മംഗലം പ്രദേശം
തെക്ക് - വണ്ടകപ്പള്ളി തോട്
സ്ഥിതിവിവരക്കണക്കുകൾ
ജില്ല ആലപ്പുഴ
ബ്ലോക്ക് വെളിയനാട്
വിസ്തീര്ണ്ണം 17.43 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,427
പുരുഷന്മാർ 7227
സ്ത്രീകൾ 7200
ജനസാന്ദ്രത 828
സ്ത്രീ : പുരുഷ അനുപാതം 996
സാക്ഷരത 98%
പ്രമുഖർ
മുരിക്കൻ, കാവാലം നാരായണപ്പണിക്കർ, ഡോ. കെ അയ്യപ്പ പണിക്കർ, സർദാർ കെ. എം പണിക്കർ