മൂലങ്കാവ്
മൂലങ്കാവ് എന്ന സ്ഥലത്തിന്റെ ചരിത്രം.
കുടിയേറ്റത്തിന് മുന്‍പ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആള് താമസം ഇല്ലായിരുന്നു. ആദിവാസികളായ ആളുകള്‍ ഇവിടത്തെ ഓരോ വസ്തുക്കളുടെയും പേരില്‍ സ്ഥലത്തിന് പേര് നല്കി എന്നാണ് ചരിത്രം .
ഈ പ്രദേശത്തിന് കോഴിക്കോട്ട് നിന്ന് മൈല്‍ ദൂരം ഉണ്ട്. അത് കൊണ്ട് ഈ പ്രദേശത്തിന് എന്ന പേര് വന്നു. പണ്ട് കാലത്ത് ഇവിടെ ധാരാളം മുളകള്‍ ഉള്ള കാവ് ഉണ്ടായിരുന്നു, അതിനാല്‍ മുളങ്കാവ് എന്ന് അറിയപ്പെട്ടിരുന്നു. പിന്നീട് അത് ലോപിച്ച് മൂലങ്കാവ് എന്നായതാണെന്ന് ഒരു കൂട്ടര് പറയുന്നു. അതേ സമയം ഇവിടെ മൈസൂര്‍ റോഡിന്റെ വലതു വശത്തായി ആദിവാസികളുടെ ഒരു കാവ് പണ്ട് കാലം തൊട്ടെ ഉണ്ട്. മൂലയിലാണ് ആ കാവിന്റെ സ്ഥാനം. മൂലയിലുള്ള കാവ് എന്നത് ലോപിച്ചാണ് മൂലങ്കാവ് ആയത് എന്നും പറയപ്പെടുന്നു.
1950 കാലഘട്ടത്തില്‍ ഇവിടെ രു പോസ്റ്റ് ഓഫീസ് അനുവദിക്കുകയും അപ്പോള്‍ ഈ പ്രദേശത്തിന് മൂലങ്കാവ് എന്ന പേര് നിര്‍ദേശിച്ചതും അന്നത്തെ പോസ്റ്റുമാസ്റ്റര്‍ ആയിരുന്നു എന്നും പറയപ്പെടുന്നു