ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം
എസ് പി സി ക്യമ്പ്
കടയ്ക്കൽ:24ഡിസം.2016സ്ക്കൂൾ എസ് പി സി യൂണിറ്റിന്റെ അവധിക്കാല ത്രിദിന ക്യമ്പ് 24-12-2016 ശനിയാഴ്ച മുതൽ സ്ക്കൂളിൽ ആരംഭിച്ചു.സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ രാജേന്ദ്രപ്രസാദ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് ശ്രീമതി. ഡൈസി ജോർജ് ഭരണഘടനാമൂല്യങ്ങൾ എന്നവിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു.തുടർന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനായ ശ്രീ. ഹരികുമാർ സോപ്പുനിർമ്മാണത്തെക്കുറിച്ച് പ്രായോഗിക വിജ്ഞാനം പകരുന്ന ക്ലാസ്സ് അവതരിപ്പിച്ചു.ക്യമ്പിന്റെ രണ്ടാം ദിവസം ഹവിൽദാർ അരുൺ ബാറ്റിൽ ഫീൽഡ് ക്രാഫ്റ്റ് ഫീൽഡ് എന്നവിഷയത്തിൽ ക്ലസ്സുകൾ കൈകാര്യം ചെയ്തു.തുടർന്ന് സ്ക്കൂൾ വി എച്ച് എസ് എസ് വിഭാഗം മുൻ അദ്ധ്യാപകൻ കൂടിയായ ശ്രീ.അരുൺ കുമാർ.നേത്രത്വ പാടവം എന്നവിഷയത്തിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.മൂന്നാം ദിവസം ആരോഗ്യം ആഹാരരീതികൾ വ്യക്തിശുചിത്വം കുട്ടികൾക്കെതിരെയുള്ളഅതിക്രമങ്ങൾ എന്നിവയെക്കുറിച്ച് ചൈൽഡ് ലൈൻ കൊ ഓഡിനേറ്റർ ബിജു ജോർജ്ജ് ക്ലസ്സുകൾ കൈകാര്യം ചെയ്തു.ഉച്ചയ്ക്ക് ക്യാമ്പ് അവലോകനം വിവിധ കലാപരിപാടികൾ എന്നിവയോടുകൂടി സമാപിച്ചു.
എൻ എസ് എസ് ക്യമ്പ്
കടയ്ക്കൽ:24ഡിസം.2016.സ്ക്കൂൾ ഹയർസെക്കന്ററി വിഭാഗം സപ്തദിന വാർഷിക സേവന ക്യമ്പ്24-12-2016ശനിയാഴ്ച മുതൽ കടയ്ക്കൽ എസ് എച്ച് എം എൻജിനീയറിംഗ് കോളേജ്കേന്ദ്രീകരിച്ച് ആരംഭിച്ചു. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം സപ്തദിന വാർഷിക സേവന ക്യമ്പ് 25-12-2016 ഞായറാഴ്ച കടയ്ക്കൽ ഠൗൺ എൽ പി എസ് കേന്ദ്രീകരിച്ച് ആരംഭിച്ചു.വിശദമായ വാർത്തകൾ പിന്നാലെ.
റവന്യൂ ജില്ലാ കലോത്സവം 2017
ശനിയാഴ്ച(07/01/2017) അവസാനിച്ച കൊല്ലം റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 122 പോയിന്റോടെ കടയ്ക്കൽ ഗവ.ഹൈസ്ക്കൂൾ ഒന്നാം സ്ഥാനത്തെത്തി.തൃപ്പലഴികം ലിറ്റിൽ ഫ്ലവർ സ്ക്കൂളിനെ പിൻതള്ളിയാണ് ഈ സർക്കാർ വിദ്യാലയം ഈ ചരിത്രനേട്ടം കൈവരിച്ചത്. നാടിനെ അത്ഭുതപ്പെടുത്തിക്കൊണ്ട്
കടയ്ക്കൽ ഫെസ്റ്റ് ഇന്ന് സമാപനം
കടയ്ക്കൽ: നാടിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കടയ്ക്കൽ ഫെസ്റ്റിന് സമാപനം.വെെദ്യുതദീപാലങ്കാരം കടയ്ക്കൽ ഠൗണിനെ വർണ്ണശബ- ലമാക്കിയിരിക്കുന്നു.കടയ്ക്കലിൻെ്റ ദേശിയ ഉത്സവങ്ങളിൽ ഒന്നായി- മാറിയിരിക്കുന്നു കടയ്ക്കൽ ഫെസ്റ്റ് ഇന്ന്(2017).കടയ്ക്കൽ ഗ്രാമ പഞ്ചാ- യത്തും കടയ്ക്കൽ സാംസ്കാരിക സമിതിയും അണിയിച്ചൊരുക്കുന്ന കടയ്ക്കൽ ഫെസ്റ്റ് 2017 ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 8 വരെ കടയ്ക്കൽ ഠൗണിൽ അരങ്ങേറുന്നത്.മേള ,കലാപരിപ്പാടി ,മത്സര ശിങ്കാരിമേളം , പൊതു സമ്മേളനം, നാടക മത്സരം, മെഗാ തിരുവാതിരക്കാളി , സമാപന സമ്മേളനം, എന്നിവ കടയ്ക്കൽ ഠൗണിൽ നടക്കുന്നു. കടയ്ക്കൽ ജനങ്ങളെ അകർഷിക്കുവാൻ കടയ്ക്കൽ ഫെസ്റ്റ് മേള തുടങ്ങിരിക്കുകയാണ്. അമ്യുസ- മെന്റ് പാർക്ക്, കാർഷികമേള,കുടുംബശ്രീ മേള, വാഹനമേള, വ്യാപാര- വിപണനമേള ,വാഹനമേള,പുഷ്പമേള, എന്നിവയാണ് മേളയിൽ ഉള്ളത്. ആഗസ്റ്റ് 30 തിന് മത്സര ശിങ്കാരിമേളം കടയ്ക്കൽ ബസ് സ്റ്റാൻഡ് മൈതാനത്തിൽ അണിനിരന്നു കഴിഞ്ഞു. മന്ത്രി. കെ.ടി ജലിൽ ആണ് കടയ്ക്കൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. സെപ്റ്റംബർ 8,4മണിക്ക് ആർ. എസ്സ്. ബിജു അദ്ധ്യക്ഷമാവുന്ന സമാപന സമ്മേളനം കെ.മന്ത്രി പി.തിലോത്തമാൻ ഉദ്ഘടനം ചെയ്യും. പി.പ്രതപൻ സ്വാഗതംപറയും. നാടക മത്സര അവാർഡ്ദാനം ചടയമംഗലം എം.എൽ.എ. മുല്ലക്കര രത്നകരൻ സമ്മാനിക്കും.
റോൾ പ്ലേ മത്സരം ജില്ലയിൽ വീണ്ടും ഒന്നാമത്
കടയ്ക്കൽ: സർക്കർ വിദ്യാലയങ്ങളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി എസ് സി ഇ ആർ റ്റി നടത്തുന്ന 2017 വർഷത്തെ നാഷണൽ റോൾപ്ലേ മത്സരത്തിൽ ഈ നിദ്യാലയം ഇത്തവണയും ഒന്നാമതെത്തി.കൊട്ടാരക്കര ഡയറ്റിൽ വച്ച് നടന്ന മത്സരത്തിൽ ഒന്നാംസ്ഥാനത്തെത്തിയ ടീം തുടർന്ന് തിരുവനന്തപുരത്ത് വച്ചുനടന്ന മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു.വിജയികളെ സ്ക്കൂൾ പി.റ്റി.എ-യും സ്റ്റാഫ് കൗൺസിളും അനുമോദിച്ചു.
അത് ലറ്റിക് മീറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ്
കടയ്ക്കൽ:ചടയമംഗലം സബ് ജില്ല അത് ലറ്റിക് മീറ്റിൽ കടയ്ക്കൽ ഗവ വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂൾ വീണ്ടും ചാമ്പ്യൻമാർ. ഇട്ടിവയിൽ നടന്ന മത്സരത്തിൽ ജൂനിയർ സബ് ജൂനിയർ വിഭാഗങ്ങളിൽ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ 226 പോയിൻറുകളോടെ രണ്ടാം സ്ഥാനക്കാരെ ബഹുദൂരം പിന്നിലാക്കിയാണ് വീണ്ടും കടയ്ക്കൽ ഗവ വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
ശാസ്ത്രമേളയിൽ മികച്ചനേട്ടം
കടയ്ക്കൽ:ചടയമംഗലം സബ് ജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐറ്റി മേളകളിൽ മികച്ച വിജയങ്ങളുമായി സ്ക്കൂൾ ഇത്തവണയും ഒന്നാം സ്ഥാനത്ത്.നവംബർ 8 9 തീയതികളിലായി കുറ്റിക്കാട് സി പി എച്ച് എസ്സ് എസ്സിൽ നടന്ന മേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ സയൻസ് സോഷ്യൽ സയൻസ് ഐറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും ഗണിതശാസ്ത്ര വിഭാഗത്തിൽ രണ്ടാം സ്ഥാനവുംനേടിയപ്പോൾ സയൻസ് ഒന്നാം സ്ഥാനവും ഐറ്റി വിഭാഗത്തിൽ രണ്ടാം സ്ഥാനവുംനേടി ഹയർസെക്കന്ററി വിഭാഗവും മികവു പുലർത്തി.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
ഐറ്റി മേളയിൽ വീണ്ടും ചാമ്പ്യൻമാർ
കടയ്ക്കൽ: ചടയമംഗലം ഉപജില്ലാ ഐറ്റി മേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. മേളയിൽ 46 പോയിന്റുകൾ കരസ്ഥമാക്കിയ സ്കൂൾ മലയാളം ടൈപ്പിംഗ് (പ്രജിത്ത്.പി,എച്ച്.എസ്.എസ് വിഭാഗത്തിൽ ശ്രീക്കുട്ടി.എസ്)ഡിജിറ്റൽ പെയിന്റിംഗ്(അനുരൂപ്), മൾട്ടിമീഡിയ പ്രസന്റേഷൻ(അജ്മൽ നജിം),വെബ്പേജ് ഡിസൈനിംഗ്(ദേവിക.ആർ),ഐറ്റി ക്വിസ്(അഭിനവ്) എന്നിവയിൽ ജില്ലാതല മത്സരത്തിന് അർഹതനേടി.
ചടയമംഗലം ഉപജില്ലാ കലാമേളയിൽ ചാമ്പ്യൻഷിപ്പ്
കടയ്ക്കൽ: ചടയമംഗലം ഉപജില്ലാ കലാമേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. ഹൈസ്ക്കൂൾ വിഭാഗത്തിൽ 33 ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് വിദ്യാലയം ഈ നേട്ടം കൈവരിച്ചത്.രണ്ടാം സ്ഥാനക്കാരേക്കാൾ പോയിന്റ് നിലയിൽ വലിയഅന്തരം നേടിയാണ് തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
ജില്ലാ കലാമേളയിൽ മികച്ചപ്രകടനം
കടയ്ക്കൽ: കൊല്ലം റവന്യൂജില്ലാ കലാമേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.കൊല്ലം കൃസ്തുരാജ് സ്ക്കൂളിലും സമീപ വിദ്യാലയങ്ങളിലുമായി നടന്ന മേളയിൽ വിദ്യാലയം ഹൈസ്ക്കൂൾ വിഭാഗത്തിൽ 33 ഇനങ്ങളിൽ മത്സരിക്കുകയും മൂന്ന് ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയതോടൊപ്പം ഹൈസ്ക്കൂൾ വിഭാഗത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പോയിന്റ്നേടുന്ന രണ്ടാമത്തെ വിദ്യാലയമായി മാറുകയും ചെയ്തു.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
സംസ്ഥാന കലാമേളയിൽ മികച്ചപ്രകടനം
കടയ്ക്കൽ: സംസ്ഥാന കലാമേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.ഓടക്കുഴൽ പദ്യം ചൊല്ലൽ ഇംഗ്ലീഷ് മോണോ ആക്ട് ആൺ കുട്ടികൾ എന്നീ മത്സര ഇനങ്ങളിൽ പങ്കെടുത്ത ജിനുഫാത്തിമ(പദ്യംചൊല്ലൽഇംഗ്ലീഷ്),അജിൻ (ഓടകുഴൽ ),പ്രിജിൻ ജേക്കബ് (മോണോ ആക്ട് ) നന്ദ & പാർട്ടി (സംഘനൃത്തം )എന്നീവിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥമാക്കി മികവുതെളിയിച്ചു.അപ്പീലോടെ സംസ്ഥാന കലാമേളയിൽ സംഘനൃത്തത്തിൽ പങ്കെടുത്ത നന്ദയും കൂട്ടുകാരും എ ഗ്രേഡ് കരസ്ഥമാക്കിയത് സ്ക്കൂളിന് ഇരട്ടിമധുരമായി.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
ഹരിത വിദ്യാലയം റിയാലിറ്റിഷോയിൽ മികവാർന്നപ്രകടനം
കടയ്ക്കൽ:പൊതുവിദ്യാഭ്യാസ വകുപ്പും വിക്ടേഴ്സ് ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം 2 റിയാലിറ്റി ഷോയിൽ കൊല്ലം ജില്ലയിൽ നിന്നും പങ്കെടുത്ത ഏക സർക്കാർ വിദ്യാലയമായ കടയ്ക്കൽ ഗവ.ഹെെസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഹരിത വിദ്യാലയം 2 റിയാലിറ്റി ഷോ ടീം സ്ക്കൂൾ സന്ദർശിച്ച വേളയിലും തുടർന്ന് സ്ക്കൂളിനെ പ്രതിനിധീകരിച്ച് വിദ്യാർത്ഥി അധ്യാപക രക്ഷകർത്തൃ സംഘത്തിന്റെ റിയാലിറ്റി ഷോ ജൂറി പാനലിന്റെ മുൻപിലും നടത്തിയ മികവാർന്ന പ്രകടനമാണ് സ്ക്കൂളിന് 90/100 മാർക്ക് കരസ്ഥമാക്കാൻ പര്യാപ്തമാക്കിയത്.ജൂറിയുടെ തന്നെ അഭിപ്രായത്തിൽ വായിക്കാനും സംസാരിയ്ക്കാനും ഏറെ ഇഷ്ടപ്പെടുന്ന നമ്മുടെ ചുണക്കുട്ടികൾ ഹരിത വിദ്യാലയം 2 റിയാലിറ്റി ഷോയിൽ മിന്നുന്ന പ്രകടനം തന്നെ കാഴ്ചനച്ചു.ഇതുവരെയുള്ള അവതരണങ്ങളിൽ രണ്ടാമത്തെ ഉയർന്ന സ്കോർ കരസ്ഥമാക്കാൻ കഴിഞ്ഞതിലൂടെ അടുത്ത ഘട്ടം മത്സരത്തിന് യോഗ്യതനേടാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും സ്കൂളിനെ സ്നേഹിക്കുന്ന കടയ്ക്കൽ നിവാസികളും.
പൂർവ്വ വിദ്യാർത്ഥി സംഗമവും ആദരിയ്ക്കലും
കടയ്ക്കൽ: കടയ്ക്കൽ ഗവ.ഹെെസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമവും 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന വിദ്യാർത്ഥികളെ ആദരിയ്ക്കലും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്നു.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ശ്രീ സി ആർ ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ സ്ക്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം പ്രശസ്ഥ സാഹിത്യകാരൻ ശ്രീ പെരുമ്പടവം ശ്രീധരൻ ഉത്ഘാടനം ചെയ്തു.തദവസരത്തിൽ 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥികളെ ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എൽ എ ശ്രീ മുല്ലക്കര രത്നാകരൻ പൊന്നാടയണിയിച്ചാദരിച്ചു.തുടർന്ന് പൂർവ്വ വിദ്യാർത്ഥികളായിരുന്ന വിവിധമണ്ഡലങ്ങളിൽ കഴിവുതെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികളെകൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരി രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
മികവിന്റെ വർഷം 2017-18
എസ് എസ് എൽ സി ഫലം 2017 ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 50 full A+ ഉം 49 A+ A യും ഉൾപ്പെടെ ജില്ലയിലെ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ, ഐറ്റി മേള ശാസ്ത്രമേള ഉപജില്ലാ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ശാസ്ത്ര ക്വിസ് മത്സരത്തിൽ ശബരീഷ്.ആർ ജില്ലാതലത്തിൽ പങ്കെടുത്ത് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. ജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സാമൂഹ്യശാസ്ത്ര മേള ഉപജില്ലാ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി. ജില്ലയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുവാൻ സാധിച്ചു. പ്രവൃത്തി പരിചയ മേള ഉപജില്ലയിൽ നിന്നും എട്ട് കുട്ടികളെ ജില്ലാതലമത്സരത്തിൽ പങ്കെടുപ്പിച്ചു. സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ തുടർച്ചയായി രണ്ടാം വർഷവും സനിത്ത്. എസ്. സാജൻ പങ്കെടുത്ത് 'A' grade നേടി . ഗണിത മേള ഉപജില്ലയിൽ രണ്ടാം സ്ഥാനം. ജില്ലാതല മത്സരത്തിൽ വിധികർത്താക്കളുടെ പ്രത്യേക പ്രശംസക്ക് അർഹരാകുവാൻ സാധിച്ചു ഐ.റ്റി മേള ഉപജില്ലാ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ജില്ലയിൽ മികച്ച പ്രകടനം. ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഹായ് കുട്ടിക്കൂട്ടം പരിശീലനപരിപാടിയിൽ പങ്കെടുപ്പിക്കുവാൻ സാധിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് 2017-18 ലെ ജില്ലാതല റോൾപ്ലെ മത്സരത്തിൽ ഒന്നാം സ്ഥാനവും തുടർന്ന് സംസ്ഥാനതല മത്സരത്തിൽ മികച്ച പ്രകടനവും കാഴ്ചവച്ചു. കലാമേള 2017-18 ഉപജില്ലാ കലാമേളയിൽ തുടർച്ചയായി 10-ാം വർഷവും ഒാവറാൾ കലാകിരീടം നിലനിർത്തുവാൻ കഴിഞ്ഞു. ഒപ്പം ജില്ലാ കലാമേളയിൽ രണ്ടാംസ്ഥാനവും സംസ്ഥാനമേളയിൽ 4 ഇനങ്ങളിൽ A grade നേടി മികവാർന്ന പ്രകടനം കാഴ്ചവച്ചു. സംസ്ഥാന കലാമേളയിൽ പങ്കെടുത്ത പ്രതിഭകൾ 1. ജിനുഫാത്തിമ പദ്യംചൊല്ലൽ(ഇംഗ്ലീഷ്), 2. അജിൻ ഓടകുഴൽ , 3. പ്രിജിൻ ജേക്കബ് മോണോ ആക്ട് , 4. നന്ദ & പാർട്ടി സംഘനൃത്തം. അറബിക് കലോത്സവം ഉപജില്ലാ അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കൊല്ലം റവന്യൂ ജില്ലാതല അറബിക് കലോത്സവത്തിൽ സംഘഗാനം, സംഭാഷണം എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മികച്ച ഗ്രേഡുകൾ നേടുവാൻ സാധിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന വായന ക്വിസ് മത്സരത്തിൽ ശബരീഷ്. ആർ ന് താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനം, ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും തുടർന്ന് സംസ്ഥാനതലത്തിൽ നാലാംസ്ഥാനവും ലഭിച്ചു. കായികമേള 2017-18 തുടർച്ചയായി ഏഴാം തവണയും ഉപജില്ലാ ഓവറാൾ ചാമ്പ്യൻപട്ടം കരസ്ഥമാക്കുകയും പ്രതിഭകളെ ജില്ലാ-സംസ്ഥാന തലത്തിലേക്ക് എത്തിക്കുവാനും കഴിഞ്ഞു. സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച സംഘത്തിൽ ഈ സ്കൂളിലെ ആനന്ദ്. എ . ബി, മുഹമ്മദ് ഫാദിൽ എന്നീ കുട്ടികളെ ഉൾപെടുത്താൻ സാധിച്ചു. കൊല്ലം ജില്ല ജൂനിയർ, സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുകളിൽ സ്കൂൾ ടീമിനെ പങ്കെടുപ്പിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങൾ എൻ.സി.സി കോഴിക്കോട് വച്ച് നടന്ന നാഷണൽ ഇന്റെഗ്രേഷൻ ക്യാമ്പ്, ഇന്റർ ഗ്രൂപ്പ് കോമ്പറ്റീഷൻ, എന്നിവയിൽ 1കെ എൻ.സി.സി വർക്കലയെ പ്രതിനിധീകരിച്ച് ഗംഗോത്രി.ഡി.ജോയ് എന്ന കുട്ടിയെ പങ്കെടുപ്പിച്ചു.2017 dec. 22 മുതൽ 29 വരെ ഗവ: കോളേജ് ആറ്റിങ്ങൽ വച്ച് നടന്ന Combined Annual Training Drill Competition ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എസ്.പി.സി 2017-18 ലെ ജില്ലാ തല ഇന്റലക്ച്വൽ മാരത്തോൺ 2018 മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ ശബരീഷ്, ആരോമൽ രാജ്, അഭിനവ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. ഗൈഡ് യൂണിറ്റ് ഫ്ളാഗ്ഡേയുമായി ബന്ധപ്പെട്ട് നടന്ന ജില്ലാ തല ക്വിസ് മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 22/12/2017 ൽ നടന്ന ബാഡ്ജ് വർക്ക്ഷോപ്പിലേക്കായി ആറ് കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു. സംസ്ഥാനതല രാജ്യപുരസ്കാർ പരീക്ഷയിൽ പതിമൂന്ന് കുട്ടികൾ വിജയിക്കുകയുണ്ടായി. മറ്റ് പ്രധാന നേട്ടങ്ങൾ കേന്ദ്ര-സംസ്ഥാന ഐറ്റി വകുപ്പുകൾ സംയുക്തമായി യുവശാസ്ത്രജ്ഞൻമാരെ കണ്ടെത്തുന്നതിനുവേണ്ടി നടത്തിയ ബാലശാസ്ത്ര കോൺഗ്രസ്സിൽ കൊല്ലം ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ project (6 group) അവതരിപ്പിക്കുകയും മുഴുവൻ project- കൾക്കും സർക്കാർ ധനസാഹായം ( 30000രൂപ ) ലഭിക്കുകയും ചെയ്തു. ബഹു:ചടയമംഗലം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും തുകചിലവഴിച്ച് "സ്കൂൾ ബസ്" അനുവദിച്ചത് ഗ്രാമീണമേഖയിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായകരമായിമാറി. ഭാരതസർക്കാർ NITI Aayog-ന്റെ കീഴിലുള്ള Atal Tinkering Lab രൂപീകരണത്തിന്റെ 4 package കൾക്കായി 20ലക്ഷം രൂപ അനുവദിച്ചത് ഈ വിദ്യാലയത്തിന്റെ മറ്റൊരു അഭിമാന നിമിഷമാണ്. kerala Govt Medical Officers Association (KGMOA) ന്റെ ഭാഗമായി നടത്തിയ “AMRITHAKIRANAM Medi-IQ-2018” ജില്ലാതലവിജയികളായ ശബരീഷ്. ആർ, ആരോമൽ രാജ്. എ. ബി എന്നീ വിദ്യാർത്ഥികൾ ക്യാഷ് അവാർഡോടുകൂടി (5000/-) Feb 3ന് പെരിന്തൽമണ്ണയിൽ വച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്കായി യോഗ്യത നേടി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉപജില്ലാ poster designingൽ അൽത്താഫ് എൻ ആർ ഒന്നാം സ്ഥാനവും ശ്രീറാം രണ്ടാം സ്ഥാനവും കരസ്ഥമാക്കികൊണ്ട് ജില്ലാതല മത്സരത്തിലേയ്ക്ക് യോഗ്യത നേടി. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ശബരീഷ്.ആർ, അഭിനവ്.എസ്.ഡി എന്നീ കുട്ടികൾ ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ച വച്ചു.ശബരീഷ്.ആർ, സംസ്ഥാനതലമത്സരത്തിൽപങ്കടുത്തു ചടയമംഗലം മണ്ണ്-ജല സംരക്ഷണകേന്ദ്രം നടത്തിയ WATER COLOUR മത്സര ഇനത്തിൽ സൂര്യൻ.എസ്.ഡി ഒന്നാം സ്ഥാനവും കീർത്തന ഹരി രണ്ടാം സ്ഥാനവും നേടി. മികവിന്റെ വിദ്യാലയം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ചടയമംഗലം നിയോജക മണ്ഡലത്തിൽ നിന്നും മികവിന്റെ വിദ്യാലയം പദ്ധതിയിലേക്ക് നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയും ആയതിലേക്ക് 6.47കോടി രൂപ അനുവദിക്കുകയും ചെയ്തു. it@school(Kite), പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സെമിഫൈനൽ റൗണ്ടിൽ എത്തി നിൽക്കുന്നത് അഭിമാനാർഹമായ നേട്ടം കൂടിയാണ്.2018 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ 98.5 ശതമാനം വിജയത്തോടെ സ്ക്കൂൾ വിജ.ശതമാനം സംസ്ഥാനശരാശരിയ്ക്കും മുകളിലായി. 90 വിദ്യാർത്ഥികൾ എല്ലാവിഷയങ്ങൾക്കും എ പ്ലസ്സ് ക്രേഡ് കരസ്ഥമാക്കി വിജയത്തിന്റെ മാധുര്യം വർദ്ധിപ്പിച്ചു.
പരിസ്ഥിതി ദിനം 2018
കടയ്ക്കൽ.2018 പരിസ്ഥിതി ദിന പരിപാടികൾ വിപുലമായപരിപാടികളോടെ ആചരിച്ചു.കേരളസർക്കാർ നടപ്പിലാക്കിയ വിദ്യാർത്ഥികൾക്കുള്ള പച്ചക്കറി വിത്തു വിതരണ പരിപാടി കടയ്ക്കൽ കൃഷിഭവന്റെ നേതൃത്ത്വത്തിൽ നടന്നു.സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ വി വേണുകുമാരൻനായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജു ഉത്ഘാടനം നിർവ്വഹിച്ചു. കടയ്ക്കൽ കൃഷി ഭവൻ കൃഷി ഓഫീസർ ശ്രീ രാഹുൽ പദ്ധതി വിശദീകരണ പ്രസംഗം നടത്തി. തുടർന്ന് വിദ്.ാർത്ഥികൾക്കുള്ള വിത്തു കവറുകൾ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജു വിതരണം ചെയ്തു.തുടർന്ന് സ്ക്കൂൾ പച്ചക്കറിത്തോട്ടത്തിലേയ്ക്ക് കടയ്ക്കൽ കൃഷി ഭവൻ തയ്യാറാക്കി നൽകിയ പച്ചക്കറി ത്തൈകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ സി സി കേഡറ്റുകൾക്ക് കൈമാറി. തുടർന്ന് വൃക്ഷത്തൈകളുടെ വിതരണവും വൃക്ഷത്തൈ നടീലും സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്ത്വത്തിൽ നടന്നു. സാമൂഹ്യ വനവൽക്കരണ പദ്ധതിയിടെ ഭാഗമായി സ്ക്കൂളിൽ ലഭിച്ച വൃക്ഷത്തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.തുടർന്ന് പരിസ്ഥിതി അവബോധം കുട്ടികളിൽ വളർത്തുന്നതിനായുള്ള ബോധവത്ക്കരണ ക്ലാസ്സുകളും സെമിനാറുകളും നടന്നു.
പോലീസ് സ്റ്റേഷനിൽ ലൈബ്രറി ഒരുക്കി എസ് പി സി
കടയ്ക്കൽ.16ജുലൈ2018 പോലീസ് സ്റ്റേഷനിൽ ലൈബ്രറി ഒരുക്കി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ.വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് വായിക്കാനൊരിടം എന്ന രീതിയിലാണ് പദ്ധതിതുടങ്ങിയത്.പദ്ധതിയുടെ ഉത്ഘാടനം ജില്ലാ നോഡൽ ഓഫീസർ അഡ്മിനിസ്ട്രേഷൻ ഡി വൈ എസ് പി സർജു പ്രസാദ് നിർവ്വഹിച്ചു.പി ടി എ പ്രസിഡന്റ് വേണുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ടി ഗീത,എസ് ബിജു, എ എസ് ഐ വി സജു,രാജീവ്,വി പ്രസാദ്,സ്റ്റാഫ് സെക്രട്ടറി ജി ഉണ്ണികൃഷ്ണൻ എ ഷിയാദ്ഖാൻ, ജി ശോഭ എന്നിവർ സംസാരിച്ചു.16/07/2018 എസ് പി സി യൂണിറ്റ്.
ഞങ്ങളും കുട്ടനാടിനു വേണ്ടി
കടയ്ക്കൽ: കടയ്ക്കൽ
ഗവ ഹൈസ്ക്കൂൾ എസ് പി സി യൂണിറ്റ് കാലവർഷക്കെടുതി നേരിടുന്ന കുട്ടനാടിനുവേണ്ടി സഹായഹസ്ഥവുമായി രംഗത്ത്.എസ് പി സി യൂണിറ്റ് സ്ക്കൂൾ വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച 8500 രൂപ മലയാള മനോരമ ദിനപ്പത്രത്തിന്റെ കൂടെയുണ്ട് നാട് പദ്ധതിയമായിച്ചേർന്ന് കുട്ടനാട്ടിൽ ദുരിതമനുഭവിയ്ക്കുന്നവരിലേയ്ക്ക് എത്തിയ്ക്കുകയായിരുന്നു.എസ് പി സി യൂണിറ്റ് സമാഹരിച്ച തുക സ്ക്കൂൾ ഹെഡ്മിസ്ട്രസിന് സ്ക്കൂൾ അസംബ്ലിയിൽ വച്ച് കൈമാറുകയും തുടർന്ന് ഈ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുകയുമായിരുന്നു.
സുസ്മിതം
കടയ്ക്കൽ02/08/2018: എസ് പി സി ദിനാചരണം 2018ന്റെ ഭാഗമായി കടയ്ക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ആവിഷ്ക്കരിച്ച സുസ്മിതം പദ്ധതിയ്ക്ക് തുടക്കമായി.പ്രഭാതഭക്ഷണം കഴിയ്ക്കാൻ സാഹതര്യമില്ലാത്ത കുട്ടികൾക്ക് പ്രഭാതഭക്ഷണം എത്തിച്ചുനൽകുന്ന ഈ പദ്ധതിയുടെ ഉത്ഘാടനം കടയ്ക്കൽ സർക്കിൾ ഇൻസ്പക്ടർ ജില്ലാപഞ്ചായത്തംഗം ശ്രീ പി ആർ പുഷ്ക്കരനു നൽകി നിർവഹിച്ചു.സ്ക്കൂൾ അസംബ്ളിയിൽ നടന്ന ചടങ്ങിൽ പി റ്റി എ അംഗങ്ങൾ സ്ക്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ പങ്കെടുത്തു