2018-19 വർഷത്തിൽ പുതുതായി ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉത്‌ഘാടനം ജൂലൈ 4നു നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ ഉദ്‌ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി പ്രീത ആന്റണി ടീച്ചറും ശ്രീമതി എലിസബത്ത് ടീച്ചറും ചടങ്ങിൽ സന്നിഹിതരായിരുന്നു. അംഗങ്ങളായ 40 പേർക്ക് ബാഡ്ജുകൾ വിതരണം ചെയ്തു.ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് കൈറ്റ് മിസ്ട്രെസ്സ്മാരുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു. ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനത്തിൽ കൈറ്റ് അംഗങ്ങളുടെ സഹായവും ലഭ്യമാക്കുന്നു.ഓഗസ്റ്റ് 5 നു ജിമ്പ് , ഇങ്ക്സ്‌കേപ്പ് എന്നിവ ഉൾപ്പെടുത്തി എക്സ്പെർട്ട് ക്ലാസ് നൽകി. കുട്ടികളുടെ രചനകൾക്ക് അക്ഷരനിവേശം നൽകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.ആഗസ്ത് 15 നു ഏകദിന സ്കൂൾ തല ക്യാമ്പ് നടത്തി.