ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ
തിരിച്ചുവിടുന്നു:
ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ | |
---|---|
വിലാസം | |
പുനലൂര്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 22 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
13-08-2018 | 40010 |
പുനലൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പുനലൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1918 മെയ് മാസത്തിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കെ ആർ ഗോപാലപിള്ളയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.1922-ൽ മിഡിൽ സ്കൂളായും 1935-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ചെല്ലപ്പപിള്ളയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.100വർഷത്തെ ചരിത്ര പാരമ്പര്യമുള്ള പുനലൂരിലെ ഏക മഹാ വിദ്യാലയം. ഒരു ദേശത്തിൻെറ സാക്ഷര സ്വപ്നങ്ങളെ തൊട്ടുണർത്തി പുരോഗതിയുടെ , വികസനത്തിൻെറ അനന്തതയിലേക്കാനയിച്ച അക്ഷരപുണ്യം .വിദ്യാഭ്യാസ രംഗത്തെ മത്സര പരിസരങ്ങളിൽ 100ൻെറ മികവുമായി അഭിമാനത്തോടെ നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ , യൂ.പി വിഭാഗങ്ങളിലായി 33 അധ്യാപകരും 4അനധ്യാപകരും സേവനമനുഷ്ടിക്കുന്നു. 700 കുട്ടികൾ ഇന്ന് ഈ വിദ്യാലയത്തിലുണ്ട്.2017 ൽ സെൻറിനറി ബിൽഡിംഗ് സ്ഥാപിതമായി. ഇന്ന് സ്കൂളിൻെറ പ്രധാന കെട്ടിടം ഇതാണ്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ശ്രീ സി. രവീന്ദ്രനാഥ്25/08/2017 ൽ ഈ കെട്ടിടം ഉദ്ഘാടനം ചെയ്തു. 10 ഹൈടെക് ക്ലാസ് മുറികളും 4 സാദാ ക്ലാസ് മുറികളും ഓഫീസുകളും ഇതിൽ പ്രവർത്തിക്കുന്നു. 10 യു.പി ക്ലാസ്സുകളും 11 ഹൈസ്കൂൾ ക്ലാസ്സുകളും ഇന്ന് നിലവിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- എൻ എസ് എസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
. .
മാനേജ്മെന്റ്
പുനലൂർ താലുക്ക് സമാജം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3എയ്ഡഡ് വിദ്യാലയങ്ങൾ , 2 അണയ്ഡഡ് വിദ്യാലയങ്ങൾ , ടൈം കിഡ്സ് പ്ലേ സ്കൂൾ ,പി ടി എസ് റൈഫിൾ ആൻഡ് സ്പോർട്സ് ക്ലബ് ,ആസ്പയർ ഇന്റെൻസീവ് സബ്ജെക്ട് ബേസ്ഡ് സ്പെഷ്യൽ ട്യൂഷൻ ആൻഡ് എൻട്രൻസ് കോച്ചിങ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട് . എന്‍ മഹേശന് മാനേജറായും എന്‍പി ജോണ്‍ പ്രസിഡന്റായും അശോക് ബി വിക്രമന് സെക്രട്ടറി ആയും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ബി രമാദേവിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ ഹരികുമാരന്‍പിള്ളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 1918-19 കെ ആര് ഗോപാലപിള്ള 1919-20 ലക്ഷ്മനന് പിള്ള 1920-21 ജോണ്‍ യം യീ 1921-57 ചെല്ലപ്പ പിള്ള 1957-71 കെ. ഗോവിന്ദന് നായര്‍ 1971-74 വി കൃഷണപിള്ള 1974-79 കെ കൃഷണപിള്ള 1979- കെ രവിന്ദ്ര നാഥന് 19 ചെല്ലപ്പന് പിള്ള 19 സുഷമാദേവി ജെ 19 പരമേശ്വരന് നായര്‍ 19 എസ് പരമേശ്വരന് പിള്ള 19 എന്‍ രത്നാകരന് 19- എം ആനന്ദം അമ്മ 1992-96 ബി രാധാമണിഅമ്മ 1996-2001 ആര് രാജേന്ദ്രന് പിള്ള 2001-2003 രാധാകൃഷ്ണപിള്ള 2003-2006 എ സി അന്നമ്മ 2006-2008 ജഗദമ്മ 2008- 2011 പി ഗീതാകുമാരി 2011-2014 എസ് ശ്രീദേവി അമ്മ 2014-2015 ജി എൽ രാധാമണി 2015-17 ബി രമാദേവി 2017- എ പത്മജാ തങ്കച്ചി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ആര്. ബാലകൃഷ്ണ പിള്ള - കേരള സംസ്ഥാന മു൯ മന്ത്രി
- ജസ്റ്റിസ് കെ. ശ്രീധരന് - കേരള ഹൈക്കോടതി
- പുനലൂര്‍ ബാലന് - കവി
- ഉമയനെല്ലുര് ബാലകൃഷ്ണപിള്ള - സാഹിത്യക്കാരന്
- സക്കറിയ മാര്‍ അന്തൊണിയൊസ് - ബിഷപ്പ്
- റവ.ഫാദര്‍.സി.എം.ജോര്‍ജ് - പ്രിന്‍സിപ്പാള്‍ ഫാത്തിമ കോളേജ്
- കെ കൃഷ്ണപിള്ള- എം എൽ എ ,ഹെഡ്മാസ്റ്റർ,സ്കൂൾ മാനേജർ
- വി പി ഉണ്ണികൃഷ്ണൻ-വൈസ് ചെയർമാൻ
- സോഹൻ റോയ്-ഫിലിം ഡയറക്ടർ
- എൻ മഹേശൻ-ആർ ഡി ഒ , പുനലൂർ താലൂക് സമാജം സ്കൂൾ മാനേജർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 9.0185788,76.9318235 | width=800px | zoom=16 }}
|
|