കടമ്പൂർ എച്ച് എസ് എസ്/സ്പോർട്സ് ക്ലബ്ബ്-17
SPORTS
2017 -18 അധ്യയന വർഷത്തെ സ്പോർട്സിലും ഗെയിംസിലും കടമ്പൂർ ഹയർ സെക്കന്ററി സ്‌കൂളിന്റെ നേട്ടങ്ങൾ 2017 -18 വർഷം സബ്ജില്ല ജില്ലാ സംസ്ഥാന തല കായിക മത്സരങ്ങളിൽ കടമ്പൂർ സ്‌കൂളിന് മികച്ച നേട്ടം കൈ വരിക്കാൻ സാധിച്ചിട്ടുണ്ട്. ഗെയിംസ് ഇനങ്ങളിൽ ചെസ്സ് ഫുട്ബോൾ ബാഡ്മിന്റൺ ക്രിക്കറ്റ് ജൂഡോ റെസ്ലിങ് തയ്‌ക്കൊണ്ടോ സ്വിമ്മിങ് ഇവയിൽ സബ്ജില്ലാ ജില്ലാ തല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ സംസ്ഥാന തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന തല മത്സരങ്ങളിൽ മികച്ച വിജയം നേടിയവർ ജൂഡോ അനന്തു സുരേഷ് എം സബ് ഡിസ്ട്രിക്ട് : ഒന്നാം സ്ഥാനം ഡിസ്ട്രിക്ട്: ഒന്നാം സ്ഥാനം സ്റ്റേറ്റ് ലെവൽ : മൂന്നാം സ്ഥാനം സ്വിമ്മിങ് ഗോകുൽ പ്രകാശ് സബ് ഡിസ്ട്രിക്ട് : ഒന്നാം സ്ഥാനം ഡിസ്ട്രിക്ട്: ഒന്നാം സ്ഥാനം സ്റ്റേറ്റ് ലെവൽ : എട്ടാം സ്ഥാനം.... ത്രോ ബോൾ ദേശീയ ടീമംഗം ഷോട്ട് പുട്ട് മേഘ രഞ്ജിത്ത് സബ് ഡിസ്ട്രിക്ട് : ഒന്നാം സ്ഥാനം ഡിസ്ട്രിക്ട്: രണ്ടാം സ്ഥാനം സ്റ്റേറ്റ് ലെവൽ മത്സരാർത്ഥി സബ് ജില്ലാ അത്‌ലറ്റിക് മത്സരങ്ങളിൽ L P വിഭാഗത്തിലും സബ് ജൂനിയർ വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻസ് ആയതു കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ആണ്.സബ് ജില്ലാ സ്പോർട്സ് മത്സരങ്ങളിൽ സബ് ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻമാർ ആയതു കടമ്പൂർ സ്കൂളിലെ പ്രണവ് ടി പി ഉം മേഘ രഞ്ജിത്തുമാണ്. സബ്ജില്ലാ തല കായിക മത്സരങ്ങളിൽ ജൂനിയർ സീനിയർ വിഭാഗത്തിലും മികച്ച പ്രകടനമാണ് കടമ്പൂർ ഹായ് സെക്കണ്ടറി സ്കൂൾ കാഴ്ച വെച്ചത്
ഫുട്ബോൾ അക്കാദമി
ഫുട്ബോൾ അക്കാദമി 2017 -18 അധ്യയന വർഷത്തിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ അക്കാദമി കേരള ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ രജിസ്റ്റർ ചെയ്യുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കേരള ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട കണ്ണൂർ ജില്ലയിലെ ഏക ഫുട്ബോൾ അക്കാദമി വിദ്യാലയമാണ് കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ. അണ്ടർ10 , 12 ,14 എന്നീ വിഭാഗങ്ങളിലായി 150 വിദ്യാർത്ഥികൾ ഈ അക്കാദമിയിൽ പരിശീലനം നേടുന്നുണ്ട്. കുട്ടികൾക്ക് സൗജന്യമായി ഫൂട്ടബിള് പരിശീലനം നൽകി കൊണ്ട് ഒരു മികച്ച ഫുട്ബോൾ സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് ഫുട്ബോൾ അക്കാദമി കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്. 2017 -18 വർഷത്തിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ജില്ലാ അമേച്വർ അത്ലറ്റിക്സ് മത്സരത്തിലും പങ്കെടുക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ കായിക മത്സരങ്ങളിലെ അനുഭവങ്ങൾ വര്ധിക്കുവാൻ ഈ മത്സരങ്ങൾ സഹായിച്ചു.