ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്



സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ൽ സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. സ്കൂളിൽ, ജൂനിയർ റെഡ്ക്രോസിന് രണ്ട് യൂണിറ്റുകളാണുള്ളത്. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രത്യേകം യൂണിറ്റുകളുണ്ട്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയാവുക എന്നതാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും ജെ.ആർ.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്.



                                                                                        2018 - 19  


കൺവീനർ: ശരീഫ ബീഗം. കെ. എം

ജോയിൻറ് കൺവീനർ: ഷൈമ. യു

സ്റ്റുഡൻറ് കൺവീനർ: അമൽ അൽ ഹമർ (10 എ)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: നന്ദു പ്രിയ (7 ബി)



വൃക്ഷതൈ വിതരണം


                                                             



ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ് കേ‍ഡറ്റ്സിന്റെ നേതൃത്വത്തിൽ ജൂൺ 13 ബുധനാഴ്ച്ച വൃക്ഷതൈ വിതരണം നടന്നു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം നടത്തി. ഞാവൽ,, ചാമ്പ,‍ സപോട്ട, ഉറുമാമ്പഴം, നെല്ലി, മുരിങ്ങ, സീതപ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് വിതരണം നടത്തിയത്. കൂടെ പച്ചക്കറി വിത്തും വിതരണം നടത്തിയിരുന്നു. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതി‍ജ്ഞ എടുത്തു. സീഡ് ക്ലബ്ബ് കോർഡിനേറ്റർ ചിത്ര മണക്കടവത്ത് പരിസ്ഥിതി ദിനസന്ദേസം നൽകി.


ജൂനിയർ റെഡ്ക്രോസ് കൺവീനർ ശരീഫ ബീഗം സ്വാഗതവും ഗൈഡ് കൺവീനർ മായ. വി.എം നന്ദിയും പറ‍ഞ്ഞു.


ജൂനിയർ റെഡ്ക്രോസ് ജോയിന്റ് കൺവീനർ ഷൈമ. യു, സ്കൗട്ട് കൺവീനർ സൈഫുദ്ദീൻ. എം.സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



                                                                                        2017 - 18  


കൺവീനർ: ശരീഫ ബീഗം. കെ.എം

ജോയിൻറ് കൺവീനർമാർ:


* 1. ഷൈമ. യു

* 2. ജെംഷിക്ക്. എം.ടി


സ്റ്റുഡൻറ് കൺവീനർ: ഡേവിഡ് ജോൺ -10 എ

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹന്ന. സി -7 ഡി



2017-18 അക്കാഡമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് 32 ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ സി ലെവൽ പരീക്ഷയിൽ വിജയികളായി.



2015-16 അക്കാദമിക വർഷം 10-ാം ക്ലാസിൽ പരീക്ഷ എഴുതിയ 32 റെഡ് ക്രോസ് കേ‍ഡറ്റ്സിനും, 2016-17 അക്കാദമിക വർഷം 34 റെഡ് ക്രോസ് കേ‍ഡറ്റ്സിനും ഗ്രേസ് മാർക്ക് ലഭിച്ചു.