സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2018 -19 കർമ്മ മണ്ഡലത്തിലേക്കൊരു തിരിഞ്ഞു നോട്ടം.

മണ്ണംപേട്ട പ്രദേശത്തിൻെറ തിലകക്കുറിയായി ഗ്രാമത്തിൻെറ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിവർത്തനങ്ങൾക്ക് വഴിവിളക്കായി നിലക്കൊളളുന്ന മാതാ ഹൈസ്ക്കൂൾ പരിശുദ്ധ അമലോത്ഭവ മാതാവിൻെറ അനുഗ്രഹാശിസുകൾക്കൊണ്ട് സമ്പന്നമാണ് . സ്ക്കൂൾ കെട്ടിട സമുച്ഛയത്തിൻെറ നിർമാണ ഘട്ടത്തിലെ ബാലാരിഷ്ടതകളെല്ലാം പിന്നിട്ടുകൊണ്ട് നാടിൻെറ മുഖച്ഛായമാറ്റുന്ന യശസ്തംഭമായി മാതാസ്ക്കൂൾ പരിലസിക്കുന്നു.

സഹപാഠിക്കൊരു സമ്മാനം

ഈ അധ്യയന വർഷം ജൂലൈ മാസത്തിലെക്ക് പ്രവേശിച്ചതുതന്നെ മിഥുന മഴയുടെ രൗദ്രഭാവങ്ങളുടെ അകമ്പടിയോടെയാണ് അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾ ക്കെതിരെയുളള അതിജീവനത്തിൻെറവ പോരാട്ടത്തിനുവേണ്ടി സർക്കാരും പൊതുജനങ്ങളും നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കൊപ്പം കൈക്കാർത്തുക്കൊണ്ട് മാതസ്ക്കൂളും മുന്നിട്ടിറങ്ങി. ഭവനനിർമ്മാണം ,ചികിത്സസഹായം ഡയാലിസിസ് സഹായം തുടങ്ങി ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയപാരമ്പര്യമുളള സ്ക്കൂൾ സാമ്പത്തികമായി പിന്നാേക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠനോപകരങ്ങൾ വിതരണം ചെയ്യ്തു. മാതൃഭൂമി ക്ലബ്ബ് F M നന്മ പ്രോഗ്രാമിൻെറ നേതൃത്വത്തിൽ ക്ലബ്ബ് എഫ് എം ഉം സ്ക്കൂളും ചേർന്ന് നിർധനകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾനൽകിക്കൊണ്ട് സഹജീവിസ്നേഹത്തിന് ഉദാത്ത മാതൃകയാവുകയാന് ഇവിടുത്തെ വിദ്യാർത്ഥികൾ.

പി ടി എ

ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് . ഈ ക്കൊല്ലത്തെ പി ടി എ ജനറൽ ബോഡി ജൂലൈ പത്താം തിയ്യതി നടന്നു. സ്ക്കൂളിൻെറ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങായിരുന്ന കഴിഞ്ഞ വർഷത്തെ പി ടി എ ഭാരവാഹികളോട് നന്ദി പറഞ്ഞു. 2018 S S L Cക്ക് ഫുൾ എ പ്ലസ് നേടിയ 17 വിദ്യാർത്ഥികളെ സ്വർണ്ണ പതക്കം നൽകി പി ടി എ ആദരിച്ചു. ഈ വർഷത്തെ പി ടി എ പ്രസിഡൻറായി ശ്രീ ജോബി വഞ്ചിപ്പിരയെയും വൈസ് പ്രസിഡൻറായി ശ്രീ ഉണ്ണിമോൻ അവർകളെയും മദർ പി ടി എ പ്രസിഡൻറായി ശ്രീമതി ശ്രീവിദ്യ ജയനെയും തിരഞ്ഞടുത്തു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.

ലിറ്റിൽ കെെറ്റ്സ്

<html> <body bgcolor="yellow">

മുൻവർഷങ്ങളിലെ മികവാർന്ന I.T CLUB പ്രവർത്തനങ്ങൾക്ക് അംഗികാരമെന്നോണം IT@SCHOOL പ്രോജക് ടിന്റെ ലിറ്റിൽ കെെറ്റ്സ് എന്ന പദ്ധതിക്ക് സ്ക്കൂളിൽ പ്രവർത്തനാനുമതി ലഭിച്ചു. ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഈ വിദ്യലയത്തിലെ കോ ഒ‍‍ാഡിനേറ്റർമാരായ ഫ്രാൻസിസ് മാസ്റ്ററുടെയും പ്രിൻസി ടീച്ചറുടെയും നേതൃത്വത്തിൽ ഹെെസ്ക്കൂളിലെ തിര‍ഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായി പരിശീലനം നല്കി വരുന്നു.അടുത്തവർഷം മുതൽ കെെറ്റ്സ് അംഗങ്ങൾക്ക് sslc പരീക്ഷക്ക് ഗ്രേസ് മാർക്ക് ഉണ്ടാകും എന്നത് ആശവഹമാണ്. </body bgcolor="yellow"> </html>