വിദ്യാലയം‍‍

Schoolwiki സംരംഭത്തിൽ നിന്ന്
00:54, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13121 (സംവാദം | സംഭാവനകൾ)
വിദ്യാലയഗീതങ്ങൾ
വിദ്യ വിതച്ചു വിശാല വിഹായസ്സിൽ
വിദ്രുമമായ് തണലായ് വളരാൻ
വിജ്ഞാനവാസനാമലരായ് വിരിയുവാൻ
വിശ്രുതസ്നേഹം നിറയ്ക്കുവാനായ്
സത്യസനാതന മൂല്യകേദാരമേ
നിത്യപ്രപഞ്ചമേ നമിപ്പൂ ഞങ്ങൾ
അക്ഷയശാലയാം വിദ്യാലയമേ
അക്ഷരനിധി തന്നനുഗ്രഹിക്കൂ
അക്ഷയനിധി തന്നനുഗ്രഹിക്കൂ
വന്ദനം മഹാപ്രഭോ സുവന്ദനം കൃപാനിധേ
സന്തതം നിറയ്ക്കണം സുന്ദരം സുഖാമൃതം
ബുദ്ധിയും വിവേകവും സിദ്ധിയും സദ്കർമ്മവും
ശുദ്ധിയായ് വരുത്തണേ നിത്യവും മഹാഗുരോ
ഈ കലാലയം വിശ്വസ്നേഹരൂപമാവണം
ദ്യുതിക്കണം മനസ്സിലും തമസ്സിലും മിത്രനായ്
'അ'യിൽ തുടങ്ങന്നു ഭാഷ
അമ്മയിൽ ഉണരുന്നു സ്നേഹം
വിജ്ഞാനവാസനാമലരായ് വിരിയുവാൻ
വിശ്രുതസ്നേഹം നിറയ്ക്കുവാനായ്
സത്യസനാതന മൂല്യകേദാരമേ
നിത്യപ്രപഞ്ചമേ നമിപ്പൂ ഞങ്ങൾ
അക്ഷയശാലയാം വിദ്യാലയമേ
അക്ഷരനിധി തന്നനുഗ്രഹിക്കൂ
അക്ഷയനിധി തന്നനുഗ്രഹിക്കൂ


സ്കൂൾ യൂണിഫോം
ആൺകുട്ടികൾ: റോസ് നിറത്തിലുള്ളഹാഫ് സ്ലീവ് ഷർട്ടും ചാരനിറത്തിലുള്ള പാന്റ്സും. വിദ്യാലയം തയ്യാറാക്കിയ ഐഡന്റിറ്റി കാർഡ് കഴുത്തിൽ അണിഞ്ഞിരിക്കണം.

പെൺകുട്ടികൾ: റോസ് നിറത്തിലുള്ള ടോപ്പും ചാരനിറത്തിലുള്ള ബോട്ടവുമുള്ള ചുരിദാർ, ടോപ്പിനു മുകളിൽ ചാരനിറത്തിലുള്ള കോട്ട്. മുടി ഇരുവശങ്ങളിലായി രണ്ടായി പകുത്ത് മെടഞ്ഞ് റോസ് റിബണുകൾ കെട്ടുന്നു. വിദ്യാലയം തയ്യാറാക്കിയ ഐഡന്റിറ്റി കാർഡ് കഴുത്തിൽ അണിഞ്ഞിരിക്കണം.


ക്ലാസ് പ്രവർത്തനസമയം
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9.45 മുതൽ വൈകുന്നേരം 3.50 വരെ
വെള്ളി രാവിലെ 9.15 മുതൽ വൈകുന്നേരം 4.00 വരെ
SSLC പ്രഭാതക്ലാസ് രാവിലെ 9.00 മുതൽ 9.45 വരെ
SSLC സായാഹ്നക്ലാസ് വൈകുന്നേരം 4.00 മുതൽ 4.50 വരെ
"https://schoolwiki.in/index.php?title=വിദ്യാലയം‍‍&oldid=448710" എന്ന താളിൽനിന്ന് ശേഖരിച്ചത്