മൂവാറ്റുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saghs (സംവാദം | സംഭാവനകൾ)

ദേശപുരാണം .. മുവാറ്റുപുഴ മൂന്ന് ആറുകൾ തൊടുപുഴയാർ,വടക്കൻപുഴയാർ(കാളിയാർ),കൊതമംഗലം പുഴ എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് 'മുവാറ്റുപുഴനാടുകാണി'എന്ന സ്ഥലത്തുവച്ചാണ് ഈ നദികൾ യോജിക്കുന്നത്. പശ്ചിമഘട്ടത്തിലെ പീരുമേട് മലകളിൽ നിന്നാമ് ഈ ചെറുനദികളുടെ ഉത്ഭവം.കാട്ടാരുകളുടെ ഘനഗാമഭീര്യത്തോടെ വടക്കോട്ടു വടക്കുപടിഞ്ഞാറോട്ടുമായി വനഗർഭ യാത്രനടത്തിയശേഷമാമ് മുവാറ്റുപുഴയിൽ ഇവ ഒന്നിക്കുന്നത്.തുടർന്ന് കി.മീ പടിഞ്ഞാറേട്ടു സഞ്ചരിച്ചശേഷം തെക്കോട്ടുതിരിഞ്ഞ് രാമമംഗലം,പിറവം,വെട്ടിക്കാട്ടുമുക്ക് എന്നീ നാട്ടുപുറങ്ങളുിലൂടെ ഒഴുകി വെട്ടിക്കാട്ടുമുക്കിൽ വച്ച രണ്ടായി പിളരുന്നു. ഒരു ശാഖ(ഇതക്തിപുഴ)വടക്കോട്ടുമാറി കൊച്ചിക്കടുത്തുവച്ചും മറ്റേതു(മുറിഞ്ഞപുഴ)തെക്കോട്ടുമാറി തണ്ണീർമുക്കത്തുവച്ചും വേമ്പനാട്ടുകായലിൽ പതിക്കുന്നു.ഈ ഭാഗത്തുവച്ച് മുവാറ്റുപുഴയാർ'മുറിഞ്ഞിപുഴ'എ​ന്ന നാമം സ്വീകരിക്കുന്നു. മുവാറ്റുപുഴയാറിന് 'ഫുല്ലയാർ'എന്നും പേരുണ്ട്.ആകെ നീളം 89 കി.മീ ഇതിൽ 67 കി.മീ ഗതാഗതയോഗ്യമാണ്.

 മൂന്നു നദികൾ ചേർന്നതുവഴി പ്രകൃതി കനിഞ്ഞു നൽകിയ 'മുക്കുകടൽ'എന്ന അപൂർവ്വബഹുമതിക്കർഹമാണ് മുവാറ്റുപുഴ.മുവാറ്റുപുഴ ഒരു പ്രാചീനസംസ്കാരകേന്ദ്രമായിരുന്നു.'കീഴിമലൈ നാടി'ന്റെ കേന്ദ്രവും മുവാറ്റുപുഴയാറായിരുന്നു.മലകളുടെയോ,കുന്നുകളുടെയോ കീഴെയുള്ള ഗ്രാമത്തെ കീഴ്മലൈ നാട്,'മലൈയടിപ്പട്ടി'എന്നിങ്ങനെ വിളിച്ചിരുന്നു.വെമ്പൊലി നാടിന്റെ നാശത്തോടെ കീഴ്മലൈനാടും ഇല്ലാതായി.1750 ൽ മാർത്താണ്ഡവർമ്മ വടക്കുകൂറിനെ കീഴടക്കിയതു മുതൽ തിരുവിതാംകൂറിലെ മണ്ഡപത്തും വാതിലുകളിൽ (താലൂക്ക്)ഒന്നായി.
 വടക്കുംകൂർ രാജാക്കളുടെ പടപ്പാളയവും പ്രകൃതിവിഭവസംഭരണകേന്ദ്രവും മുവാറ്റുപുഴയായിരുന്നുവെന്നും ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക കേരളത്തിന്റെ വാണിജ്യ-സംസ്കാരിക-കലാമേഖലകളിലെല്ലാം സമീപ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മുവാറ്റുപുഴയ്ക്ക് മേന്മയേറെയാണ്.മലയാളക്കരയെ പ്രവർത്തനരംഗമായി നിശ്ചയിച്ച് പാശ്ചാത്യ വ്യാപാരി സമൂഹം ആരംഭിച്ച ഈസ്റ്റിൻഡ്യാ കമ്പനികൾക്ക് കടന്നുകയറാനും ലാഭം കൊയ്തെടുക്കാനും മുവാറ്റുപുഴ വവിയൊരുക്കിയിട്ടുണ്ട്.
      ഇന്നും കടൽ കടന്നു പോകുന്ന കുരുമുളക്,ഏലം , ചുക്ക് തുടങ്ങിയ വാണിജ്യ വിളകളുടെ സംഭര​ണ വിപണനകളിൽ മുവാറ്റുപുഴയ്ക്ക് പ്രധാനമായ ഒരു സ്ഥാനമുണ്ടായിരുന്നുവെന്ന് കീഴ്മലൈനാടിന്റെ (ഇന്നത്തെ മുവാറ്റുപുഴ തൊടുപുഴ താലൂക്കുകൾ) ചരിത്രം പഠിപ്പിക്കുന്നു.പശ്ചിമ ഗിരിനിരകളിൽ നിന്നും ഉത്ഭവിച്ചൊഴുകുിയ മുപ്പുഴകളിലൂടെ മുളം ചങ്ങാടത്തിലും മറ്റുമായി വനവാസികശ്‍ കൊണ്ടെത്തിക്കുന്ന  വാണിജ്യോൽപ്പന്നങ്ങൾ കാലാവസ്ഥയ്ക്കനുകൂലമായി സൂക്ഷിക്കുകയും കടലിന്റെ ശാന്തതയ്ക്കനുഗു​ണമായി തുറമുഖങ്ങളായ ആലപ്പുഴയിലും,കൊച്ചിയിലും കൊണ്ടെത്തിക്കുകയും ചെയ്യുകയെന്നതായിരുന്നു മുവാറ്റുപുഴ കേന്ദ്രമാക്കി പ്രവർ‍ത്തിച്ചുകൊണ്ടിരുന്ന വാർത്തകരുടെ പ്രധാന ജോലി അതോടൊപ്പം വിദേശങ്ങളിൽ നിന്ന് മലയാളക്കരയുടെ തീരങ്ങളിൽ എത്തുന്ന അവശ്യ വസ്തുക്കളെ മധ്യതിരുവിതാംകൂറിലെ ഉൾനാടുകളിൽ എത്തിക്കുന്നതും ഇവർ തന്നെയായിരുന്നു.അതിനാവശ്യമായിട്ടവർ അന്നുപയോഗിച്ചുവന്നത് നഗരാതിർത്തിക്കകത്തുള്ള ചന്തക്കടവും കച്ചേരിക്കടവുമാണ്.
"https://schoolwiki.in/index.php?title=മൂവാറ്റുപുഴ&oldid=444846" എന്ന താളിൽനിന്ന് ശേഖരിച്ചത്